ബംഗളൂരു: സൗഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിച്ചവരുടെ സി.സി.ടി.വി ദൃശ്യങ്ങളും വിവരങ്ങളും ആശുപത്രി അധികൃതര്‍ ഇന്‍റലിജന്‍സിന് കൈമാറി.
മഅ്ദനിയെ സന്ദര്‍ശിക്കുന്നവരുടെ പേരുവിവരങ്ങളും മറ്റും ദിവസവും പൊലീസിന് കൈമാറുന്നുണ്ട്. ഇതിനുപുറമെയാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കിയതെന്നും ഡോ. ഐസക് മത്തായി നൂറനാല്‍ അറിയിച്ചു.
ബംഗളൂരു റൂറല്‍ ഇന്‍റലിജന്‍സ് എസ്.പി ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി. വെള്ളിയാഴ്ച ദൃശ്യങ്ങളും അനുബന്ധ വിവരങ്ങളും കൈമാറിയതായി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഐസക് മത്തായി നൂറനാല്‍ പറഞ്ഞു.
ജാമ്യവ്യവസ്ഥ പ്രകാരം കര്‍ണാടക പൊലീസിന്‍െറയും ഇന്‍റലിജന്‍സിന്‍െറയും കര്‍ശന നിരീക്ഷണത്തിലാണ് ആശുപത്രിയും പരിസരവും.
മഅ്ദനിയെ സന്ദര്‍ശിക്കുന്നവരുടെ പേരുവിവരങ്ങളും മറ്റും ദിവസവും പൊലീസിന് കൈമാറുന്നുണ്ട്. ഇതിനുപുറമെയാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കിയതെന്നും ഡോ. ഐസക് മത്തായി നൂറനാല്‍ അറിയിച്ചു.
ചികിത്സക്കായി മഅ്ദനിക്ക് സുപ്രീംകോടതി നല്‍കിയ ജാമ്യം ഈമാസം 11ന് അവസാനിക്കും. ജാമ്യകാലാവധി ദീര്‍ഘിപ്പിക്കാന്‍ മഅ്ദനി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജാമ്യകാലാവധി ദീര്‍ഘിപ്പിക്കുന്നതിനെതിരെ കര്‍ണാടക രംഗത്തുവരുമെന്നുറപ്പാണ്. ഇതിന്‍െറ ഭാഗമായാണ് ഇന്‍റലിജന്‍സ് സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതെന്ന് സൂചനയുണ്ട്.
ചികിത്സയില്‍ കഴിയുന്നതിനിടെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ മഅ്ദനിയെ സന്ദര്‍ശിച്ചിരുന്നു.
കിഴി, ഉഴിച്ചില്‍ എന്നിവക്കൊപ്പം അലോപ്പതിയും ഹോമിയോയും സമന്വയിപ്പിച്ച ചികിത്സയാണ് മഅ്ദനിക്ക് നിലവില്‍ നല്‍കുന്നത്. പ്രമേഹം, സന്ധിവേദന, നടുവേദന എന്നിവക്കുപുറമെ കാഴ്ചക്കുറവും മൂത്രതടസ്സവും മഅ്ദനിയെ അലട്ടുന്നുണ്ട്.
Keywords: Abdul Naser Madani, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment