Latest News

മെക്സിക്കോയില്‍ ഒരു കിലോമീറ്ററോളം ഭൂമി പിളര്‍ന്നു

മെക്സികോ: മെക്സികോയില്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട വന്‍ വിടവ് വൈറലാകുന്നു. ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഏതാണ്ട് അഞ്ച് മീറ്ററോളം വീതിയിലും രണ്ടര മീറ്ററോളം ആഴത്തിലുമാണ് വന്‍ ഗര്‍ത്തം രൂപാന്തരപ്പെട്ടിട്ടുള്ളത്. ഒരു ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച ഈ വന്‍ ഗര്‍ത്തത്തിന്‍റെ വീഡിയോയാണ് ഇതിനോടകം വൈറല്‍ ലോകം കീഴടക്കിയിട്ടുള്ളത്.

കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ ഭൂമികുലുക്കത്തിന്‍റെ അനന്തര ഫലമായാണ് ഈ വിടവ് പ്രത്യക്ഷപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇതിനോട് തൊട്ടടുത്തു തന്നെ ചെറിയ രീതിയില്‍ മറ്റൊരു വിടവും പ്രത്യക്ഷമായിട്ടുണ്ട്. 

സംഭവസ്ഥലതെത്തിയ വിദഗ്ധര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഭൂമിക്കടിയിലൂടെയൂള്ള ശക്തമായ ജലപ്രവാഹമാണ് പെട്ടെന്നുള്ള വിള്ളലിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.
Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.