കണ്ണൂര്‍: സ്വാതന്ത്ര്യദിന പരേഡിനെത്തിയ നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലിക്ക് നേരെ കണ്ണൂരില്‍ കരിങ്കൊടി. ആദിവാസി ഭൂമി പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗത കാണിക്കുന്നുവെന്നാരോപിച്ച് കേരള പട്ടിക ജനസമാജം പ്രവര്‍ത്തകരാണ് കണ്ണൂര്‍ പൊലീസ് ഗ്രൌണ്ടില് നടന്ന പരേഡിനു ശേഷം പ്രസംഗിക്കുന്നതിനിശട മന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് അറസ്ററ് ചെയ്ത് നീക്കി.
കേരള പട്ടിക ജനസമാജം പ്രവര്‍ത്തകരായ തെക്കന്‍ സുനില്‍കുമാര്‍, ചിത്രലേഖ, ദിനേശ്, ശ്രീജിത്ത് എന്നിവരാണ് മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്. മന്ത്രി പ്രസംഗിക്കുന്ന വേദിക്ക് അടുത്തു നിലയുറപ്പിച്ചിരിക്കുകയായിരുന്നു ഇവര്‍. പൊലീസ് ഉടന്‍ തന്നെ ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ ഇവര്‍ എങ്ങനെ പരേഡ് ഗ്രൌണ്ടില് കടന്നു കയറി എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment