തളിപ്പറമ്പ: "ഞാനും ഈ നാട്ടുകാരനാണ്. ദയവായി എന്നെ അന്വേഷിക്കരുത്. ഞാനാണ് പളളി കമ്മിററി ഓഫീസില്‍ നിന്ന് പണം എടുത്തത്. എന്റെ കുടുംബമാണ് പണമെടുക്കാന്‍ കാരണം. ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്നെ നിങ്ങള്‍ പോലീസില്‍ കുടുക്കരുത്. രണ്ട് മാസം കൊണ്ട് മാസം കൊണ്ട് പണം തിരിച്ചു നല്‍കും. അല്ലാഹുവാണെ സത്യം".
കോട്ടപ്പുറം ഈസ്റ്റ് മുസ്‌ലിം ജമാഅത്ത് കമ്മിററി ഓഫീസില്‍ നിന്ന് പണവും രേഖകളും കവര്‍ന്നുവെന്ന് കരുതുന്ന കളളന്റെ കത്താണിത്. ഉസ്താദിന്റെ മുറിയുടെ വാതിലിന് മുകളിലാണ് കത്ത് വച്ചിരുന്നത്. ബുധനാഴ്ച രാവിലെ ഉസ്താദ് എഴുന്നേററപ്പോഴാണ് കത്ത് ശ്രദ്ധയില്‍പ്പെട്ടത്.
എന്നാല്‍ കത്തില്‍ 24650 രൂപ മാത്രമാണ് കവര്‍ച്ച ചെയ്തത് എന്നാണുളളത്. 45000 രൂപയും രേഖകളും കവര്‍ച്ച ചെയ്തുവെന്നായിരുന്നു പളളി കമ്മിററിയുടെ പരാതി. കത്ത് പോലീസില്‍ ഏല്‍പ്പിച്ചു. യഥാര്‍ത്ഥ വിവരമാണോ കത്തിലുളളത്, അല്ല അന്വേഷണം വഴി തിരിച്ചുവിടാനുളള ശ്രമമാണോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ 21 ന് രാത്രി 10.30 ഓടെ ഓഫീസ് തുറന്നപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. 19 ന് പൂട്ടിയ ഓഫീസാണ് 21 ന് രാത്രി തുറന്നത്. പളളി കമ്മിററി പ്രസിഡണ്ട് ഇബ്രാഹിമിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് കത്ത് കണ്ടെത്തുന്നത്.
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment