Latest News

നവജാത ശിശു വ്യാപാരത്തിന് പിന്നില്‍ വന്‍ റാക്കററ്

പയ്യന്നൂര്‍: പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപത്തെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് നടക്കുന്നതായി പറയപ്പെടുന്ന നവജാത ശിശു വ്യാപാരത്തിന് പിന്നില്‍ വന്‍ റാക്കറ്റ്.
കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടികളെ സപ്ലൈ ചെയ്യുന്ന ഒരു സംഘം പയ്യന്നൂര്‍ കേന്ദ്രമാക്കി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നതായാണ് സൂചന.

5 മുതല്‍ 10 ലക്ഷം രൂപവരെയാണ് അവകാശികളില്ലാ ത്ത നവജാത ശിശുക്കളുടെ മാര്‍ക്കറ്റ്. 2010 മെയ് മാസത്തി ല്‍ നടന്ന നവജാത ശിശു വില്‍പ്പനക്ക് 2008 ലാണ് കരിവെള്ളൂര്‍ സ്വദേശികളും പയ്യന്നൂര്‍ തായിനേരിയില്‍ താമസക്കാരുമായ ജോത്സ്യര്‍ ദമ്പതികള്‍ കുട്ടിയെ ബുക്ക് ചെയ്തത്. 

അവിഹിത ബന്ധത്തിലുണ്ടാകുന്ന കുട്ടികളെയാണ് ഇവര്‍ അധികവും സപ്ലൈ ചെയ്യുന്നത്. സ്ത്രീകള്‍ അവിഹിത ഗര്‍ഭം ധരിക്കുന്ന വിവരം സ്വകാര്യ ആശുപത്രികളിലെ സ്ത്രീ രോഗ ചികിത്സാ വിദഗ്ധരില്‍ നിന്നാണ് ശിശു വ്യാപാരികള്‍ക്ക് ലഭിക്കുന്നത്. ഇത്തരത്തില്‍ നിരവധി കുട്ടികളെ ഇവര്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരില്‍ ബാങ്ക് ഉദ്യോ ഗസ്ഥനടക്കമുള്ള മാന്യന്മാരുമുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.
നവജാത ശിശു വ്യാപാരവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ ബസ്റ്റാന്റിന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ശിശു രോഗചികിത്സാ വിദഗ്ധ ഡോ.കെ.പി ശ്യാമള കുട്ടിയെ വിലക്ക് വാങ്ങി എന്ന് ആരോപണ വിധേയരായ മുരളീധര പൊതുവാള്‍, ഭാര്യ അനിത, പയ്യന്നൂര്‍ നഗരസഭയി ലെ ജനന- മരണ രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെ യ്തിട്ടുണ്ട്.
തങ്ങള്‍ക്കുണ്ടായ കുട്ടിയെയാണ് വളര്‍ത്തുന്നത് എന്നാണ് മുരളീധരനും അനിതയും പറയുന്നത് .
എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ മുരളീധരനേയും അനിതയേയും കുട്ടിയേയും ഡി എന്‍ എ ടെസ്റ്റിന് വിധേയരാക്കാന്‍ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്.

വിലക്ക് വാങ്ങിയെന്ന് പറയുന്ന ആണ്‍കുട്ടിക്ക് ഇപ്പോള്‍ 4 വയസായി. 2010 ലാണ് കുട്ടി ജനിച്ചത്. ഈ സമയത്ത് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.അതേ സമയം കുട്ടി ജോത്സ്യര്‍ ദമ്പതികളുടെ വീട്ടില്‍ ജനിച്ചുവെന്നാണ് പയ്യന്നൂര്‍ നഗരസഭയിലെ ജനന- മരണ രജിസ്ട്രാറുടെ പക്കലുള്ള രേഖ. ഈ രേഖ പ്രകാരമാണ് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

ആശുപത്രിയിലെ ചില വഴിവിട്ട നടപടികളില്‍ പ്രതിഷേധിച്ച് ഏതാനും ജീവനക്കാര്‍ നേരത്തെ പിരിഞ്ഞു പോയിട്ടുണ്ട്. അവരെ കണ്ടെത്താനും പോലീസ് നീക്കമാരംഭിച്ചിട്ടുണ്ട്.

പയ്യന്നൂരിലും പരിസര പ്രദേശത്തും ഉണ്ടാകുന്ന അവിഹിത ഗര്‍ഭം, പ്രസവം, ഈ കുട്ടികള്‍ പിന്നീട് വളരുന്ന സ്ഥലം, സാഹചര്യം എന്നിവ സംബന്ധിച്ച സമഗ്രമായ അന്വേഷണം നടത്തണമെ ന്നും ശിശു വ്യാപാര റാക്കറ്റിനെ രംഗത്തുകൊണ്ടുവരാന്‍ ഇത് സഹായിക്കുമെന്നും പോലീസിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പയ്യന്നൂരിലെ നവജാത ശിശു വ്യാപാരത്തിലെ ചില കണ്ണികള്‍ കാസര്‍കോട് ജില്ലയിലുള്ളതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.


Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.