ഉദുമ: ബാര അംബാപുരത്ത് അങ്കൺവാടി അനുവദിക്കണമെന്ന് സിപിഐ എം ബാര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. അംബാപുരം എം വി രാമകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
ഷെരീഫ് ബാര പതാകയുർത്തി. പി കുമാരൻ നായർ, കെ രത് നാകരൻ, പി ഗോപാലകൃഷ്ണൻ, വി പ്രേമ എന്നിവർ അടങ്ങിയ പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. പി ഗോപാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും പി കുമാരൻ നായർ അനുശോചന പ്രമേയവും എം കെ വിജയൻ പ്രവർത്ത റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലാ കമ്മിറ്റിയംഗം കെ ബാലകൃഷ്ണൻ, ഏരിയാ സെക്രട്ടറി ടി നാരായണൻ, കെ സന്തോഷ് കുമാർ, എ നാരായണൻ നായർ, ചന്ദ്രൻ കൊക്കാൽ എന്നിവർ സംസാരിച്ചു. വി ഗോപാലകൃഷ് സ്വാഗതം പറഞ്ഞു.
എം കെ വിജയൻ സെക്രട്ടറിയായി 13 അംഗം ലോക്കൽ കമ്മിറ്റിയെ തെരെഞ്ഞടുത്ത്. വ്യാഴാഴ്ച വൈകിട്ട് മാങ്ങാട് കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ചും പ്രകടനവുമുണ്ടായി. തുടർന്ന് അംബാപുരം വി ശശിധരൻ നഗറിൽ ചേർന്ന പൊതു സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. എം കെ വിജയൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി നാരായണൻ സംസാരിച്ചു. വിവിധ മത്സര വിജയികൾക്ക് സമ്മാനം നൽകി. വി ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു
No comments:
Post a Comment