കണ്ണൂര്‍: യുവജനങ്ങളുടെ ക്ഷേമവും അവരുടെ പങ്കാളിത്തവുമാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും ലക്ഷ്യമിടുന്നതെന്ന് യുവജനകാര്യ-പട്ടികവര്‍ഗ ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി. കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ കേരളോത്സവം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
യുവജന നയം നടപ്പാക്കുകയും തിരുവനന്തപുരത്ത് യൂത്ത്ഭവന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. യുവജനങ്ങളാണ് ഭാവിയുടെ സുശക്തമായ പ്രതീക്ഷ -മന്ത്രി പറഞ്ഞു.
കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ രോഷ്നി ഖാലിദ് അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ രോഷ്നി ഖാലിദ് അധ്യക്ഷത വഹിച്ചു.
ടി.വി. രാജേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള, ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. ടി.ഒ. മോഹനന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ഷൈജ, പുഴാതി പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. രാമകൃഷ്ണന്‍, നഗരസഭാ കൗണ്‍സിലര്‍ ടി.സി. താഹ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍, യുവജനക്ഷേമ ബോര്‍ഡ് മെംബര്‍ ശരണ്യ, സ്റ്റുഡന്‍റ് പൊലീസ് നോഡല്‍ ഓഫിസര്‍ ടി.പി. പ്രേമരാജന്‍, യൂത്ത് പ്രോഗ്രാം ഓഫിസര്‍ പി.സി. ഷിലാസ്, അഡ്വഞ്ചര്‍ അക്കാദമി സ്പെഷല്‍ ഓഫിസര്‍ പി. പ്രണിത തുടങ്ങിയവര്‍ സംസാരിച്ചു.
ബോര്‍ഡ് അംഗം എ. ഷിയാലി സ്വാഗതവും മെംബര്‍ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു. ചടങ്ങിന് മുമ്പ് ടൗണില്‍ ഘോഷയാത്ര നടന്നു.
Keywords: j, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment