Latest News

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ആവേശമുണര്‍ത്തി ഉണര്‍ത്തുപാട്ട്

കാസര്‍കോട്: 5,6 തീയ്യതികളില്‍ മഞ്ചേശ്വരം മള്ഹറില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ പ്രചരണ ഭാഗമായി എസ് എസ് എഫ് ജി്ല്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉണ്‍ര്‍ത്തുപാട്ട് എട്ടിക്കുളം താജുല്‍ ഉലമാ മഖാം സിയാറത്തോടെ ആരംഭിച്ചു.

പെരുമഴയത്തും ആവേശമുണര്‍ത്തി ആദ്യ ദിവസം ഉണര്‍ത്തുപാട്ട് തൃക്കരിപ്പൂര്‍, പടന്ന, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, ബേക്കല്‍, പാലക്കുന്ന്, ചട്ടഞ്ചാല്‍ എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏട്ടുവാങ്ങി സഅദിയ്യയില്‍ സമാപിച്ചു.

രണ്ടാം ദിവസമായ ശനിയാഴ്ച ചെര്‍ക്കള, വിദ്യാനഗര്‍, കാസര്‍കോട്, ചൗക്കി, മൊഗ്രാല്‍ പുത്തൂര്‍, മഗ്രാല്‍, കുമ്പള, ബന്തിയോട്, കൈക്കമ്പ, ഉപ്പള, ഹൊസങ്കടി, എന്നിവടങ്ങളില്‍ സ്വീകരണങ്ങള്‍ക്ക് ശേഷം സാഹിത്യോത്സവ് നഗറില്‍ സമാപിക്കും.

ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്നിന് സയ്യദ് തൈ്വബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബൂബാദി സിറാജ് ഡൈറക്ടര്‍ ഹമീദ് ഈശ്വരമംഗളം, സിദ്ധീഖ് പൂത്തപ്പലം, റാഷിദ് പുളിക്കുര്‍, റഹീം കോളിയൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ റഹീം സഖാഫി ചിപ്പാറിന്റെ നേതൃത്വത്തിലുളള 33 അംഗ സന്നദ്ധസേന ഉണര്‍ത്തുപാട്ടിന് മാറ്റ് കൂട്ടി.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.