പൊയിനാച്ചി: വീട്ടിലെ കോഴിക്കൂട്ടില്‍ കടന്ന പെരുമ്പാമ്പ് ആളനക്കമുണ്ടായപ്പോള്‍ സമീപത്തെ മാവില്‍കയറി. മണിക്കൂറുകളോളം നാട്ടുകാരെ ഉദ്വേഗത്തിലാക്കിയ പെരുമ്പാമ്പിനെ ഒടുവില്‍ പാമ്പുപിടിത്തക്കാരന്‍ താഴെയിറക്കി കാട്ടില്‍വിട്ടു.
ബുധനാഴ്ച രാവിലെ പൊയിനാച്ചി നോര്‍ത്തിലെ റിട്ട. തഹസില്‍ദാര്‍ എന്‍.നാരായണയുടെ വീട്ടിലാണ് സംഭവം. കോഴികളുടെ ശബ്ദംകേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴേക്കും പെരുമ്പാമ്പ് അകത്തുകയറി ഒരുകോഴിയെ കൊന്നിരുന്നു.
ബുധനാഴ്ച രാവിലെ പൊയിനാച്ചി നോര്‍ത്തിലെ റിട്ട. തഹസില്‍ദാര്‍ എന്‍.നാരായണയുടെ വീട്ടിലാണ് സംഭവം. കോഴികളുടെ ശബ്ദംകേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴേക്കും പെരുമ്പാമ്പ് അകത്തുകയറി ഒരുകോഴിയെ കൊന്നിരുന്നു.
കൂടിന്റെ വാതില്‍ തുറന്നപ്പോള്‍ ഇരുമ്പുവല തകര്‍ത്ത് രണ്ടരമീറ്റര്‍ നീളമുള്ള പെരുമ്പാമ്പ് വീട്ടുമുറ്റത്തെ മാവിന്‍കൊമ്പില്‍ കയറി. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി. ഒടുവില്‍ പാമ്പുപിടിത്തക്കാരന്‍ അരമങ്ങാനത്തെ അഹമ്മദ് പെരുമ്പാമ്പിനെ താഴെയിറക്കി. പിന്നീട് ഇതിനെ കാട്ടില്‍വിട്ടു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment