സാധാരണ സൈക്കിള്‍ ലോക്കുകള്‍ എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയും. എന്നാല്‍ തങ്ങള്‍ കണ്ടു പിടിച്ച ലോക്ക് തകര്‍ത്താല്‍ സൈക്കിള്‍ ഉപയോഗ ശൂന്യമാകുമെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. സൈക്കിളിന്റെ സീറ്റ് ഉറപ്പിക്കുന്ന പൈപ്പ് ഫ്രെയിമുമായി ചേര്‍ത്താണ് ലോക്ക് ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി. ചെറിയ മരങ്ങളിലോ സ്ട്രീറ്റ് ലൈറ്റിന്റെ കാലുകളിലോ സൈക്കിള്‍ എളുപ്പത്തില്‍ ലോക്ക് ചെയ്യാം.
അതേസമയം, വിദ്യാര്‍ഥിനികളുടെ കണ്ടുപിടുത്തത്തില്‍ വലിയ കാര്യമില്ലന്നു വാദിക്കുന്നവരും ഉണ്ട്. പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ സൈക്കില്‍ ലോക്ക് ചെയ്യുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അതുപോലൈ തന്നെ സൈക്കിള്‍ സ്റ്റാന്‍ഡുകളില്‍ ഈ സംവിധാനം പ്രയോജനപ്പെടില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ വിദ്യാര്‍ഥികള്‍ പറയുന്ന തരത്തില്‍ സൈക്കിള്‍ ലോക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ.
Keywords: World News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment