ബേക്കല്‍: ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേസ്റ്റേഷന് മുന്‍വശത്ത് പാളത്തില്‍ കണ്ടെത്തിയ ചെറിയ വിള്ളല്‍ പരിഹരിച്ചു. ബുധനാഴ്ച വൈകുന്നേരം പാളത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരാണ് മംഗലാപുരം ഭാഗത്തേക്കുള്ള ട്രാക്കില്‍ വിള്ളല്‍ കണ്ടത്. ഉടന്‍തന്നെ ജോലിക്കാര്‍ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു.
കണ്ണൂരില്‍നിന്നുള്ള യശ്വന്ത്പുര്‍ എക്സ്പ്രസ് ഇതേത്തുടര്‍ന്ന് കാഞ്ഞങ്ങാട് സ്റ്റേഷനില്‍ അല്പസമയം നിര്‍ത്തിയിട്ടു.
കണ്ടെത്തിയത് ചെറിയ തകരാറാണെന്നും ഇത് പരിഹരിച്ച് വണ്ടികളെല്ലാം പഴയ വേഗത്തിംല്‍ ഇതേ പാതയിലൂടെ കടന്നുപോകുന്നുണ്ടെന്നും കോട്ടിക്കുളം സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment