കാഞ്ഞങ്ങാട്: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മാഗസിനില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ പരസ്യം. 'ബിവറേജസ് കോര്‍പ്പറേഷനുമായി കൈകോര്‍ക്കുക' എന്ന സന്ദേശത്തോടെയുള്ള പരസ്യം 86-ാമത്തെ പേജിലാണ്. അതും ഒരു മുഴുവന്‍ പേജ്.
വ്യാജമദ്യത്തെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് പരസ്യത്തിലുള്ളത്. ശുദ്ധമായ വിദേശമദ്യമേ വാങ്ങാവൂ എന്ന ഉപദേശമാണ് വിദ്യാര്‍ഥികള്‍ക്ക് ഈ പരസ്യം നല്‍കുന്നത്. വ്യാജമദ്യം വാങ്ങിക്കഴിച്ച് ആരോഗ്യവും ജീവിതവും നശിപ്പിക്കല്ലേ എന്നും ഉപദേശിക്കുന്നുണ്ട്. വ്യാജമദ്യത്തെക്കുറിച്ച് വിവരം കിട്ടിയാല്‍ പോലീസിലോ എക്‌സൈസിലോ അറിയിക്കണമെന്ന നിര്‍ദേശത്തോടെയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പരസ്യം അവസാനിപ്പിക്കുന്നത്.
'ഫ്രണ്ട് റിക്വസ്റ്റ് ' എന്ന പേരിലുള്ള മാഗസിന്‍ ചൊവ്വാഴ്ചയാണ് പുറത്തിറങ്ങയത്. ഇവിടെ യൂണിയന്‍ ഭരിക്കുന്നത് കെ.എസ്.യു. ആണ്. പരസ്യത്തില്‍ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ പ്രതിഷേധിച്ചു. മാഗസിന്റെ സ്റ്റാഫ് എഡിറ്റര്‍ ഡോ. ഫെഡ് മാത്യൂ ആണ്. ഇദ്ദേഹം കോണ്‍ഗ്രസ് അനുകൂല കോളേജധ്യാപക സംഘടനയുടെ കണ്ണൂര്‍-കാസര്‍കോട് ജില്ലാ പ്രസിഡന്റാണ്.
മാഗസിനില്‍ ടി.പി.ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട ലേഖനവുമുണ്ട്. കോളേജ് മാഗസിനില്‍ രാഷ്ട്രീയ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന സര്‍വകലാശാലാ നിര്‍ദേശം ചൂണ്ടിക്കാട്ടി ഇതിനെതിരെ എസ്.എഫ്.ഐ.യും രംഗത്തെത്തിയിട്ടുണ്ട്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment