Latest News

കോളേജ് മഗസിനില്‍ നിന്ന് ബീവറേജസിന്റെ പരസ്യം പിന്‍വലിക്കാന്‍ തീരുമാനം

കാഞ്ഞങ്ങാട്: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മാഗസിനില്‍ നിന്ന് ബീവറേജസ് കോര്‍പ്പറേഷന്റെ പരസ്യവും രാഷ്ട്രീയ പ്രേരിത ലേഖനവും പിന്‍വലിക്കാന്‍ തീരുമാനം.വെള്ളിയാഴ്ച നടന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

കോളേജ് അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിവാദ പരസ്യവും ലേഖനവും കടന്ന് കൂടിയതെന്നും സ്റ്റാഫ് കൗണ്‍സില്‍ തീരുമാനം അറിയിച്ച് കൊണ്ടുള്ള പത്രക്കുറിപ്പില്‍ പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ കമ്മറ്റിയെ നിയോഗിച്ചതായും പ്രിന്‍സിപ്പള്‍ ഡോ.തോമസ് മാത്യു അറിയിച്ചു.

ശുദ്ധമായ വിദേശമദ്യമേ വാങ്ങാവൂ എന്ന് ചൂണ്ടിക്കാട്ടിയും വ്യാജമദ്യം കഴിച്ച് ആരോഗ്യവും ജീവിതവും നശിപ്പിക്കല്ലേയെന്നു ഉപദേശിച്ചുമാണ് ബീവറേജസ് കോര്‍പ്പറേഷന്റെ പരസ്യം.കോര്‍പ്പറേഷനുമായി കൈകോര്‍ക്കാമെന്ന സന്ദേശമുയര്‍ത്തിയുള്ള ഈ പരസ്യം കോളേജ് മാഗസിനില്‍ ഫുള്‍ പേജായാണ് നല്കിയത്.കഴിഞ്ഞ വര്‍ഷത്തെ കെ.എസ്.യു.യൂണിയനാണ് ഫ്രണ്ട് റിക്വസ്റ്റ് എന്ന പേരില്‍ മാഗസിന്‍ തെയ്യാറാക്കിയത്.പക്ഷെ മാഗസിന്‍ വിതരണം ചെയ്തത് കഴിഞ്ഞ ദിവസമാണ്.

രാഷ്ട്രീയ പ്രേരിത ലേഖനം കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിക്കരുതെന്ന സര്‍വ്വകലാശാലാ നിര്‍ദ്ദേശമുണ്ട്.എന്നിട്ടും ഈ മാഗസിനില്‍ ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സംഭവം വിവാദമായതോടെ എസ്.എഫ്.ഐയും കെ.എസ്.യു വിന്റെ ജില്ലാ നേതൃത്വവും പ്രതിഷേധവുമായി രംഗത്തെത്തുകയുമാണുണ്ടായത്.ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്നത്.മാനേജര്‍ ഫാദര്‍ ജോസ് ചെറപ്പുറത്തിന്റെ സാന്നധ്യത്തിലായിരുന്നു കൗണ്‍സില്‍ യോഗം.സ്റ്റാഫ് കൗണ്‍സിലിന് പുറമെ വെള്ളിയാഴ്ച ഈ വിഷയം ചര്‍ച്ച ചെയ്യാനായി അധ്യാപക-രക്ഷാകര്‍ത്തൃ സമിതയുടെ നിര്‍വ്വാഹക സമിതി യോഗവും ചേര്‍ന്നിരുന്നു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തവും വ്യക്തവുമായ നിലപാടാണ് എക്കാലവും കോളേജും മാനേജ്‌മെന്റും എടുത്തിട്ടുള്ളത്.ഈ പരസ്യത്തിലൂടെ രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടായിട്ടുള്ള തെറ്റുധാരണകള്‍ക്ക് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നു വ്യക്തമാക്കിയ പത്രക്കുറിപ്പില്‍ ഇതോടെ വിവാദം അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥനയുമുണ്ട്.

കേരളത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് രാജപുരം കോളേജ്.നാക് റീ അക്രിഡിറ്റേഷനില്‍ കാസര്‍കോട് ജില്ലയില്‍ ഉയര്‍ന്ന ഗ്രേഡ് പോയിന്റ് നേടിയതും ഈ കോളേജാണ്-പ്രിന്‍സിപ്പാളിന്റെ പത്രക്കുറിപ്പില്‍ പറയുന്നു

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.