Latest News

മത്സ്യബന്ധനത്തിനിടെ കടലില്‍ തെറിച്ചു വീണു മത്സ്യതൊഴിലാളി മരിച്ചു

നീലേശ്വരം: മത്സ്യബന്ധനത്തിനിടെ കടലില്‍ തെറിച്ചു വീണു മത്സ്യതൊഴിലാളി മരിച്ചു. തൈക്കടപ്പുറം ബോട്ടുജെട്ടിക്കു സമീപത്തെ എം. ഗംഗാധരന്‍ (48) ആണു മത്സ്യബന്ധനത്തിനിടെ കടലില്‍ തെറിച്ചു വീണത്.

ഭാര്യ: നാരായണി. മക്കള്‍: ഗീതു, ഗ്രീഷ്മ, അഖില. സഹോദരങ്ങള്‍ഃ ഗോപാലന്‍, കുഞ്ഞികണ്ണന്‍, മാധവി, തങ്കമണി, ലീല, കാര്‍ത്യായനി, പരേതയായ ശൈലജ.

മത്സ്യഫെഡ് ചെയര്‍മാന്റെ അടിയന്തിര സഹായ നിധിയില്‍ നിന്നു അയ്യായിരം രുപ ജില്ലാ മാനേജര്‍ വനജ കുടുംബത്തിന് കൈമാറി. വെളളിയാഴ്ച തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തില്‍ ഗംഗാധരന്റെ മരുമകള്‍ തപസ്യയുടെ വിവാഹം തീരുമാനിച്ചിരുന്നു. ചടങ്ങ് മാറ്റി വച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.