കോതമംഗലം: ഉടുമെലെയില്‍ നിന്ന് പൊള്ളാച്ചിയിലേക്കുപോയ ബസ്സിലെ യാത്രക്കാരനായ സ്വകാര്യ സ്ഥാപനമാനേജരില്‍ നിന്ന് കത്തികാട്ടി 19.27 ലക്ഷം രൂപ തട്ടിയെടുത്തു. സേലം ഇന്ത്യന്‍ സ്റ്റീല്‍ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് മാനേജര്‍ പുതുക്കോട്ട ഇലപ്പൂര്‍ സ്വദേശി കാസിമിന്റെ മകന്‍ അബ്ദുള്‍ ഖാദറുടെ(42) പണമാണ് നഷ്ടപ്പെട്ടത്.
സേലത്തുനിന്ന് വരുന്നവഴിയാണ് പണം തട്ടിയെടുത്തത്. വിവിധ ഏജന്‍സിക്കാരില്‍ നിന്ന് ശേഖരിച്ച 19.27ലക്ഷം രൂപയുമായി ദിണ്ഡുക്കല്‍-പൊള്ളാച്ചി സര്‍ക്കാര്‍ ബസ്സില്‍ യാത്രചെയ്യുകയായിരുന്നു അബ്ദുള്‍ഖാദര്‍.
രാത്രി 10മണിക്ക് പൊള്ളാച്ചിക്കടുത്ത് അന്തിയൂരിന് സമീപത്തുവച്ച് അബ്ദുള്‍ഖാദറിന്റെ സമീപം യാത്രചെയ്തിരുന്ന 4പേരടങ്ങിയ സംഘം പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ കത്തി കഴുത്തില്‍വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. മറ്റൊരാള്‍ കത്തികാണിച്ച് ഡ്രൈവര്‍ യുവരാജിനോട് വണ്ടിനിര്‍ത്താന്‍ ആവശ്യപ്പെട്ടു. കണ്ടക്ടര്‍ സേനാധിപതിയുടെ കഴുത്തില്‍ മറ്റൊരാള്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തിയിട്ടും നിര്‍ത്താതെ കോതമംഗലംസ്റ്റേഷനില്‍ ബസ് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ഭയപ്പെടുത്തിയതിനാല്‍ ബസ് റോഡരികില്‍ നിര്‍ത്തേണ്ടിവന്നു.

ഈ തക്കം മുതലെടുത്ത് 4പേരും ചേര്‍ന്ന് അബ്ദുള്‍ഖാദറിന്റെ കൈയിലിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ബസ്സിന് പിറകില്‍ വന്നിരുന്ന കാറില്‍ ക്കയറി രക്ഷെപ്പട്ടു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment