കോഴിക്കോട്: കേരളത്തില്‍ ബാറുകള്‍ പൂട്ടുന്നതിന് സായിപ്പിനെന്തു കാര്യം? ഇങ്ങനെ ചോദിക്കാന്‍ വരട്ടെ! സായിപ്പിനും കാര്യമുണ്ട്, അല്ലെങ്കില്‍ സാക്ഷാല്‍ ബിബിസിയുടെ വെബ്‌സൈറ്റില്‍ ഏഷ്യന്‍ സെക്ഷനില്‍ പ്രധാന വാര്‍ത്തകളിലൊന്നായി ഇതു നല്‍കുമോ? അതും നമ്മുടെ ലാലേട്ടന്റെ ഫോട്ടോയും വച്ച്. 'വൈകിട്ടെന്താ പരിപാടി'യെന്ന് ഒരു മദ്യ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ ലാലേട്ടന്‍ ചോദിക്കുന്ന ചിത്രമാണ് വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരിക്കുന്നത്. നടനായ മോഹന്‍ലാലിന്റെ ചിത്രം വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരിക്കുന്നതിനെതിരേ ചിലര്‍ ഫേസ്ബുക്കിലൂടെയും മറ്റും രംഗത്തുവന്നിട്ടുണ്ട്.
ഇന്ത്യയിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ പത്തു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും മദ്യം നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടിന്റെ രത്‌നച്ചുരുക്കം. എഴുന്നൂറിലധികം ബാറുകള്‍ പൂട്ടുന്നതാണ് ആദ്യ ഘട്ടമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്റെ പരസ്യത്തില്‍നിന്നുള്ള ചിത്രം നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ മദ്യഉപഭോഗം കേരളത്തിലാണെന്നും ഒരാള്‍ പ്രതിവര്‍ഷം ശരാശരി എട്ടു ലിറ്ററോളം മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമാണ് ഇതെന്നും റിപ്പോര്‍ട്ട് പറയുന്നു.
കേരളത്തിലെ റോഡപകടങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ കാരണം മദ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ വരുമാനത്തില്‍ 20 ശതമാനത്തിലധികം മദ്യം വില്‍ക്കുന്നതിലൂടെ ആണെന്നും സര്‍ക്കാര്‍ ഇത് വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ബിബിസിയുടെ റിപ്പോര്‍ട്ട് പറയുന്നു.
ബിബിസി മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നു കരുതിയാല്‍ തെറ്റി. റേഡിയോ ഓസ്‌ട്രേലിയ, ലണ്ടനില്‍ നിന്നുള്ള ദി ടെലിഗ്രാഫ്, റോയിട്ടേഴ്‌സ്, ഫ്രഞ്ച് ഏജന്‍സിയായ എഎഫ്പി, ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ്, ദി വാള്‍ സ്ട്രീറ്റ് ജേണല്‍, അമേരിക്കയിലെ എബിസി ന്യൂസ്, റഷ്യന്‍ പ്രസിദ്ധീകരണമായ റിയനിവോസ്റ്റി, മലേഷ്യന്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ ബെര്‍നാമ, മലേഷ്യന്‍ ഡൈജസ്റ്റ്, ന്യൂ സ്‌െ്രെടറ്റ്‌സ് ടൈംസ്, ദ ഡ്രിങ്ക് ബിസിനസ് തുടങ്ങി രാജ്യാന്തര മാധ്യമങ്ങള്‍ക്കും കേരളത്തിലെ മദ്യനിരോധനം വാര്‍ത്തയായിരുന്നു.
മദ്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ഹോങ്കോങില്‍ നിന്നുള്ള അന്താരാഷ്ട്ര മാഗസിനായ ദി ഡ്രിങ്ക് ബിസിനസ് ഓണ്‍ലൈന്‍ പതിപ്പില്‍ ആദ്യ വാര്‍ത്തയായാണ് കേരള സര്‍ക്കാര്‍ തീരുമാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിബിസി വാര്‍ത്തയ്ക്ക് 260 കമന്റുകളും ലഭിച്ചിട്ടുണ്ടെന്നതാണ് കൗതുകകരം. ടൂറിസത്തെ ബാധിക്കും എന്ന ആശങ്കയാണ് പലരും പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വെറോണിക്ക എന്ന സ്ത്രീ നിരോധനത്തെ ന്യായീകരിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.
മദ്യപിക്കാന്‍ വേണ്ടി ആരും കേരളത്തിലേക്ക് പോകരുത്. അവിടുത്തെ ഹൗസ് ബോട്ടുകളില്‍ ചെലവഴിക്കാന്‍ പോകു, അവിടുത്തെ കായലുകളുടെ സൗന്ദര്യം നുകരാന്‍ ശ്രമിക്കൂ, കഥകളി കാണൂ, ആനകളുടെ കൗതുകം ആസ്വദിക്കൂ... എന്നാണ് അവര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ നിരോധനം കൊണ്ട് കാര്യമില്ലെന്ന് കമന്റില്‍ പലരും ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തില്‍ പോലും നിരോധനം ഫലപ്രദമല്ലെന്ന് അവിടം സന്ദര്‍ശിച്ച വിദേശികള്‍ കമന്റിട്ടിരിക്കുന്നു.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment