കളമശേരി: കൊച്ചി സര്‍വകലാശാലയുടെ (കുസാറ്റ്) പുതിയ വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സമിതിയിലേക്കു തിരഞ്ഞെടുക്കുന്നതിനു കെ.എം. ഷാജി എംഎല്‍എ സമര്‍പ്പിച്ച പത്രിക പിന്‍വലിച്ചു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഇടപെടലാണ് പിന്‍മാറ്റത്തിനു കാരണം. തീരുമാനം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ ഭിന്നത പരിഹരിക്കുന്നതിനു സഹായകമായി.
സമിതിയിലേക്ക് സിന്‍ഡിക്കറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനു ഹൈബി ഈഡന്‍ എംഎല്‍എ നേരത്തെ പത്രിക നല്‍കിയിരുന്നു. കെ.എം. ഷാജി എംഎല്‍എ കൂടി പത്രിക സമര്‍പ്പിച്ചതോടെ യുഡിഎഫിലെ രണ്ട് എംഎല്‍എമാര്‍ ഏറ്റുമുട്ടാനുള്ള സാഹചര്യമുണ്ടായി.

ഹൈബിയും ഷാജിയുടെ പത്രികയില്‍ ഒപ്പിട്ട സിന്‍ഡിക്കറ്റിലെ വ്യവസായ പ്രതിനിധി സണ്ണി പി. ജോസുമായി പരസ്യമായി വാക്കുതര്‍ക്കവുമുണ്ടായി. 21ന് റജിസ്ട്രാര്‍ ഇന്റര്‍വ്യൂ നടത്താനെത്തിയ സണ്ണി.പി. ജോസിനെ യൂത്ത്‌കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനു വഴിതെളിച്ചിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment