പത്തനാപുരം : പശുവിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള കേസില്‍ ഡിഎന്‍എ ഫലം പ്രതിഭാഗത്തിന് അനുകൂലം. സ്‌റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ കുമരംകുടി എസ്‌റ്റേറ്റില്‍ ജിഎസ് ഭവനില്‍ ഗീതയും വിജയവിലാസത്തില്‍ ശശിലേഖ, മകന്‍ വരുണ്‍ എന്നിവരും തമ്മിലായിരുന്നു തര്‍ക്കം. ഗീതയുടെ പശുവിനെ ശശിലേഖ മോഷ്ടിച്ചെന്നാണു കേസ്. 2013 ആദ്യമാണു സംഭവങ്ങളുടെ തുടക്കം.
തന്റെ പശുവിനെ ശശിലേഖയും വരുണും മോഷ്ടിച്ചെന്നു കാണിച്ചു പത്തനാപുരം പൊലീസില്‍ ഗീത പരാതി നല്‍കി. പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നു ഗീത പശുവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു പുനലൂര്‍ ഒന്നാംക്ലാസ് കോടതിയില്‍ ഹര്‍ജി നല്‍കി.
താല്‍ക്കാലിക വിധി പറഞ്ഞ കോടതി പൂര്‍ണവിധിയാകുംവരെ പശുവിന്റെ നോട്ടച്ചുമതല ശശിലേഖയ്ക്കു നല്‍കി. ഇതിനെതിരെ ഗീത ഹൈക്കോടതിയെ സമീപിച്ചെങ്കിലും 30,000 രൂപ ബോണ്ട് നിര്‍ദേശിച്ചു സംരക്ഷണ ചുമതല ശശിലേഖയ്ക്കു തന്നെ നല്‍കി. തുടര്‍ന്നു ശശിലേഖയുടെ കൈവശമുള്ള പശുവിന്റെ തള്ളപ്പശു തന്റെ കൈവശമുണ്ടെന്നും രണ്ടു പശുക്കളുടെയും ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു ഗീത വീണ്ടും പുനലൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു. തര്‍ക്കം തീര്‍ക്കാന്‍ പുനലൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ടു.
കഴിഞ്ഞ ജനുവരി ആറിനു ഗീതയുടെയും ശശിലേഖയുടെയും കൈവശമുള്ള പശുക്കളുടെ രക്തസാംപിളുകള്‍ ശേഖരിക്കുകയും പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലേക്ക് അയയ്ക്കുകയും ചെയ്തു. എട്ടുമാസത്തെ കാത്തിരിപ്പിനൊടുവില്‍ ഫലമെത്തിയപ്പോള്‍ ഗീതയുടെ കൈവശമുള്ള പശുവിന്റെ കുട്ടിയല്ല ശശിലേഖയുടെ കൈവശമുള്ളതെന്നു തെളിഞ്ഞു. ഫലം പുറത്തുവന്നെങ്കിലും കോടതിയുടെ ഉത്തരവില്‍ മാത്രമെ തീര്‍പ്പു കല്‍പ്പിക്കൂ.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment