മൂന്നാര്‍: തീവ്രവാദ ബന്ധം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജമീല്‍ അഖ്തറിനെ വിട്ടയച്ചു. 16 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് മൂന്നാര്‍ പൊലീസ് കഴിഞ്ഞ ദിവസം തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ജമീല്‍ അഖ്തറിനെ വിട്ടയച്ചത്.
ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളായ വഖാസും കൂട്ടാളി അക്തറുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ബിഹാര്‍ കട്ടികവ് ജില്ല ബഡാബിക്കപുര്‍ദാസ് ഗ്രാമത്തില്‍ താമസക്കാരനായ ജമീല്‍ അക്തര്‍ (22).
അഞ്ചുമാസം അജ്ഞാത വാസത്തിലായിരുന്ന ജമീല്‍ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് മൂന്നാര്‍ കോളനിയില്‍ മുമ്പ് ചായക്കട നടത്തിയിരുന്ന എയിറ്റ് ലെയ്ന്‍ കോട്ടേജില്‍ ജോലി തേടിയത്തെിയത്. മുറി വാടകക്ക് എടുത്ത ഇയാളെ കോട്ടേജ് ഉടമ മുറിയില്‍ പൂട്ടിയിട്ട ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പുലര്‍ച്ചെ 6.30 ഓടെ മൂന്നാര്‍ സി.ഐ ഷാനിഖാന്‍െറ നേതൃത്വത്തിലത്തെിയ പൊലീസ് സംഘം പിടികൂടി. എറണാകുളത്ത് നിന്നുള്ള എന്‍.ഐ.എ സംഘത്തിലെ ഡിവൈ.എസ്.പിമാരായ രാധാകൃഷ്ണന്‍, ബിജു ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. തന്‍െറ ചായക്കടയില്‍ വൈകുന്നേരങ്ങളില്‍ വഖാസ് ചായ കുടിക്കാനായി എത്തിയിരുന്നത് ഓര്‍മയുണ്ടെന്ന് ജമീല്‍ പറഞ്ഞു.
ഹിന്ദി കൈകാര്യം ചെയ്യാന്‍ അറിയാവുന്നതിനാലാവാം വഖാസ് കടയില്‍ വരാന്‍ ഇടയായതെന്ന് ഇയാള്‍ എന്‍.ഐ.എ സംഘത്തോട് വ്യക്തമാക്കി. വഖാസിനെയും കൂട്ടാളി അക്തറിനെയും ഡല്‍ഹി പൊലീസ് പിടികൂടിയതോടെ മുങ്ങിയത് എന്തിനാണെന്നുള്ള ചോദ്യത്തിന് തന്‍െറ അമ്മയും ജ്യേഷ്ഠനും ഉത്തരാഖണ്ഡിലാണെന്നും അവിടെ പ്രളയം ഉണ്ടായതിനാല്‍ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും മറുപടി നല്‍കി. വഖാസും അക്തറും തീവ്രവാദികളാണെന്ന സംഭവം അറിയുന്നത് മൂന്നാര്‍ സ്റ്റേഷനിലത്തെിയപ്പോഴാണ്.
ഇതുവരെ ബിഹാറില്‍ ജ്യേഷ്ഠനോടൊപ്പമാണ് താമസിച്ചത്. വീട്ടില്‍ കഷ്ടങ്ങള്‍ കൂടിയതിനെ തുടര്‍ന്നാണ് വീണ്ടും മൂന്നാറില്‍ ജോലി തേടിയത്തെിയതെന്ന് ജമീല്‍ എന്‍.ഐ.എ സംഘത്തോട് പറഞ്ഞു. മൂന്നാറില്‍ താമസിക്കരുതെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകണമെന്നും എന്‍.ഐ.എ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ജമീല്‍ ബിഹാറിലേക്ക് തിരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment