കൊച്ചി: ഈ കല്യാണം വേണ്ടെന്ന് സുനിതയെ പലരും ഉപദേശിച്ചതാണ്. പക്ഷേ ഇതു തന്നെ മതിയെന്ന് അവള്‍ തീരുമാനിച്ചു. പതിനാറാം വയസില്‍ ടൈപ് വണ്‍ പ്രമേഹം പിടിപെട്ട് ആരോഗ്യം താറുമാറായ സെയിദ് യൂനിസ് ഷഹിറിനെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുമ്പോള്‍ എങ്ങിനെയും സെയിദിന്റെ അസുഖം മാറ്റണം എന്ന ദൃഢനിശ്ചയം കൂടി സുനിതയ്ക്ക് ഉണ്ടായിരുന്നു.
പ്രമേഹത്തിന്റെ തോത് ക്രമാതീതമായി ഉയരുകയും താഴുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു പാലക്കാട് സ്വദേശിയായ സെയിദ് യൂനിസ് ഷഹിര്‍ (31). ഒരു ഘട്ടത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് അറുന്നൂറു പിന്നിട്ടു മേലേക്കു കുതിച്ചു. പെട്ടന്നു താഴ്ന്ന് അമ്പതിലെത്തി. പലവട്ടം ഇതാവര്‍ത്തിച്ചു. സിവില്‍ എന്‍ജിനീയറായ സെയിദ് ജോലിസ്ഥലത്തു തളര്‍ന്നുവീഴുന്നതു പതിവായി. തുടക്കത്തില്‍ ഇന്‍സുലിന്‍ കുത്തിവച്ചാണു രോഗം നിയന്ത്രിച്ചത്. ഏതാനും നാളുകള്‍ക്കു മുന്‍പ് പ്രമേഹം മൂര്‍ച്ഛിച്ചു.
കൊച്ചിയില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തുമ്പോള്‍ വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായി തകരാറിലായിരുന്നു. ജീവിതത്തിലേക്കു മടങ്ങിയെത്താന്‍ പാന്‍ക്രിയാസും വൃക്കയും മാറ്റി വയ്ക്കുക മാത്രമായിരുന്നു പോംവഴി. പാന്‍ക്രിയാസ് മാറ്റിവയ്ക്കല്‍ ഏറെ സങ്കീര്‍ണമാണ്. ചെറിയൊരു പിഴവു സംഭവിച്ചാല്‍ ജീവിതം അവസാനിക്കും. ആപല്‍സാധ്യതയെപ്പറ്റി മെഡിക്കല്‍ ടീം ഇരുവരോടും സംസാരിച്ചു. ഇന്റര്‍നെറ്റില്‍ നിന്നു സുനിത അതിനകം വിവരങ്ങള്‍ തേടിപ്പിച്ചിരുന്നു. സെയിദിനെയും ഏഴുവയസുകാരി മകള്‍ സദയെയും കെട്ടിപ്പിടിച്ചു സുനിത ഡോക്ടര്‍മാരോടു പറഞ്ഞു: ദൈവം കൂടെയുണ്ട്. ഞങ്ങള്‍ ജയിക്കും. ഓപ്പറേഷനുശേഷം പുതിയൊരു ജീവിതം തുടങ്ങും.. !
ഇക്കഴിഞ്ഞ 17 നായിരുന്നു ശസ്ത്രക്രിയ. ബൈക്ക് അപകടത്തില്‍ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച തോമസ് വര്‍ഗീസിന്റെ വൃക്കയും പാന്‍ക്രിയാസുമാണ് വച്ചുപിടിപ്പിച്ചത്. ഇപ്പോള്‍ പ്രമേഹവും വൃക്കയുടെ പ്രവര്‍ത്തനവും സാധാരണനിലയില്‍. ഒരുമിച്ചുള്ള പാന്‍ക്രിയാസ്, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പ്രമേഹത്തില്‍ നിന്നും ഡയാലിസിസില്‍ നിന്നും ഒരേ സമയം മോചനം നല്‍കി. കേരളത്തില്‍ വിജയകരമായ ആദ്യത്തെ പാന്‍ക്രിയാസ് -വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിതെന്ന് അമൃത ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ അറിയിച്ചു.
നേരത്തെ ഡല്‍ഹിയിലും ചെന്നെയിലും നടന്ന രണ്ടു ശസ്ത്രക്രിയകള്‍ മാത്രമാണു വിജയിച്ചിട്ടുള്ളത്. ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. രാമചന്ദ്രന്‍ മേനോന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ശസ്ത്രക്രിയ നടന്നത്. കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിങ്ങിന്റെ (കെഎന്‍ഒഎസ്) ഇടപെടലിനെ തുടര്‍ന്നാണ് സെയിദിനു വളരെപെട്ടെന്ന് അവയവങ്ങള്‍ ലഭ്യമായത്.
(Manorama)

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment