ചൈനയിലെ ഒരു പ്രമുഖഹോട്ടലിലാണ് സംഭവം. മൂര്‍ഖന്‍ പാമ്പിന്റെ മാസം ഉപയോഗിച്ച് "പാമ്പ് സൂപ്പ്' തയാറാക്കാനുള്ള ശ്രമത്തിലായിരുന്നു ഷെഫ്. മൂര്‍ഖന്റെ അറുത്തുമാറ്റിയ തല കളയാനായി എടുത്തപ്പോഴാണ് "പണി' കിട്ടിയത്. കൊത്തേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കും മുന്‍പുതന്നെ ഷെഫ് മരിക്കുകയും ചെയ്തു. അത്രയ്ക്ക് ശക്തമായി വിഷം തീണ്ടിയെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. കൊത്തേറ്റ ഷെഫിന്റെ അലര്‍ച്ച ഹോട്ടലിലെത്തിയ ഗസ്റ്റുകള്‍ വരെ കേട്ടതായാണ് റിപ്പോര്‍ട്ട്.
വ്യത്യസ്തങ്ങളായ പാമ്പുവിഭവങ്ങള്‍ ചൈനയിലെ പ്രമുഖ ഹോട്ടലുകളില്‍ സുപ്രധാനമാണ്. ഇതിനായി പാമ്പുകളെ പിടികൂടി മയക്കി സൂക്ഷിക്കാറുമുണ്ട്. ഇത്തരത്തില്‍ 20 മിനിട്ട് തലവേര്‍പെട്ടുകിടന്ന മൂര്‍ഖന്റെ ഉടലുപയോഗിച്ച് പാമ്പ് സൂപ്പ് തയാറാക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം. മൂര്‍ഖന്റെ വിഷം വേഗത്തില്‍ ശ്വാസനാളത്തെ ബാധിച്ചുവെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ സ്ഥിരികരിച്ചു. ആശുപത്രിയില്‍ എത്തിച്ച് "ആന്റി വെനം' നല്‍കും മുന്‍പുതന്നെ മരണം സംഭവിച്ചതിനാല്‍ രക്ഷിക്കാന്‍ ഒരു മാര്‍ഗവും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Keywords:Chaina, World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment