Latest News

വീട് പെയിന്റു ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

കോട്ടയം: സ്വന്തംവീട് പെയിന്റ് ചെയ്യുന്നതിനിടെ വാട്ടര്‍പമ്പിന്റെ എയര്‍ഗണ്ണില്‍നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. മീനടം ഭഗവതി ക്ഷേത്രത്തിനുസമീപം കൊച്ചിയില്‍ എ.വി. മോഹനന്‍ നായരുടെ മകന്‍ അരവിന്ദ് മോഹനാ(32)ണു മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു അപകടം. 

വാട്ടര്‍പമ്പ് പ്രവര്‍ത്തിപ്പിക്കുന്നതിന് വൈദ്യുതി എത്തിക്കാന്‍ സ്ഥാപിച്ച എക്സ്റ്റന്‍ഷന്‍ ബോക്‌സില്‍ നിന്നാണ് അരവിന്ദന് ഷോക്കേറ്റത്. പെയിന്റ് ചെയ്യുന്നതിന് വീട് കഴുകിയതിനെ തുടര്‍ന്ന് മുറിക്കുള്ളില്‍ വെള്ളം നിറഞ്ഞ് എക്സ്റ്റന്‍ഷന്‍ ബോക്‌സ് വെള്ളത്തിലായി. ഇതാണ് അപകടത്തിന് കാരണമായത്.

അരവിന്ദന്റെ സഹോദരന്‍ ഹരിയായിരുന്നു ആദ്യം വാട്ടര്‍പമ്പ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. പമ്പില്‍നിന്നു ഹരിയ്ക്കു ഷോക്കേറ്റതിനെത്തുടര്‍ന്നു അരവിന്ദ് വാട്ടര്‍പമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ അരവിന്ദനും ഷോക്കേറ്റു. തെറിച്ചുവീണ അരവിന്ദനെ സഹപ്രവര്‍ത്തകരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചശേഷമാണു ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആദ്യം മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സംസ്‌കാരം തിങ്കളാഴ്ച മൂന്നിനു വീട്ടുവളപ്പില്‍. മാതാവ്: വത്സലാ മോഹന്‍. ഭാര്യ: പാറമ്പുഴ കുന്നുംപുറത്ത് ആശ. ആറുമാസം മുമ്പായിരുന്നു അരവിന്ദന്റെ വിവാഹം.

Keywords: Malappuram, Police, Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.