Latest News

കാമുകനുമായി സല്ലപിക്കുന്നതിനു ആറുവയസുള്ള മകളെ വീട്ടില്‍ നിന്നും പുറത്താക്കിയ യുവതി കുറ്റകാരിയാണെന്നു കോടതി

ഹൂസ്റ്റണ്‍: കാമുകനുമായി സല്ലപിക്കുന്നതിനു വേണ്ടി ആറുവയസുള്ള മകളെ വീട്ടില്‍ നിന്നും പുറത്താക്കിയ യുവതി കുറ്റകാരിയാണെന്നു കോടതി. 22 കാരിയായ ജോലീസ റെനീ പീറ്റേഴ്‌സണെതിരെ child endangerment charge ആണ് കോടതി ചുമത്തിയിക്കുന്നത്. കുട്ടിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് വന്നിരിക്കുന്നതെന്നു കോടതി നിരീക്ഷിച്ചു. കഴിഞ്ഞ മെയിലാണ് സംഭവം. കൊച്ചുകുട്ടി റോഡിലൂടെ അലസമായി നടക്കുന്നതു കണ്ട ആളുകളാണ് പോലീസില്‍ വിവരം അറിയിച്ചത്.

തിരക്കേറിയ റോഡിലൂടെ കുട്ടികറങ്ങി നടക്കുകയായിരുന്നു. 24 മണിക്കൂറും വാഹനങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന സാം ഹൂസ്റ്റണ്‍, വിക്കറി ഡ്രൈവിലെ പാര്‍ക്ക്വേ ഇന്റര്‍സെക്ഷനില്‍ റോഡ് മുറിച്ചു കടക്കാന്‍ കുട്ടി ശ്രമിക്കുമ്പോളാണ് പോലീസ് എത്തിയത്. പുറത്തുപോയി കളിച്ചോളാന്‍ പറഞ്ഞു അമ്മ വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി കുട്ടി പോലീസിനോടു പറഞ്ഞു. അമ്മ ഒരാളുമായി വീട്ടില്‍ കിടന്നുറങ്ങുകയാണെന്നും കുട്ടി വെളിപ്പെടുത്തി. ഉച്ചയോടെയാണ് പോലീസ് എത്തിയത്. രാവിലെ മുതല്‍ കുട്ടി റോഡിലൂടെ കറങ്ങി നടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കുട്ടിയുമായി പോലീസ് വീട്ടിലെത്തിയപ്പോളും വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വീട് ഉള്ളില്‍ നിന്നും പൂട്ടിയിരിക്കുകയായിരുന്നു എന്നു പോലീസ് പറഞ്ഞു. കുട്ടികളെ പുറത്താക്കി വാതില്‍ അടച്ചിടുന്നത് പതിവാണെന്നു അപ്പാര്‍ട്ടുമെന്റ് കോംപ്ലെക്‌സിന്റെ മാനേജര്‍ പോലീസിനോടു പറഞ്ഞു. ആറുവയസുള്ള പെണ്‍കുട്ടിയേയും രണ്ടു വയസ് പ്രായമുള്ള ഇളയകുട്ടിയും പലപ്പോഴും തനിച്ചു പുറത്തൂടെ നടക്കുന്നത് കാണാറുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ഇതോടെയാണ് കുട്ടികളുടെ അമ്മക്കെതിരെ കേസ് എടുക്കാന്‍ പോലീസ് തീരുമാനിച്ചത്.

കുട്ടികളെ ഫോസ്റ്റര്‍ ഹോമിലേക്കു മാറ്റുന്ന കാര്യവും അധികൃതരുടെ പരിഗണനയിലുണ്ട്. കുട്ടികളുടെ പിതാവിനെക്കുറിച്ച് വിവരമൊന്നും ഇല്ലന്നും പോലീസ് വ്യക്തമാക്കി.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.