പുല്‍പള്ളി: ഗര്‍ഭിണിയായ ആദിവാസി യുവതിയുടെ മൃതദേഹം വനത്തിനുള്ളില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടത്തെി. പാക്കം നരിവയല്‍ വനത്തിലാണ് നരിവയല്‍ കാട്ടുനായ്ക്ക കോളനിയിലെ ബാലകൃഷ്ണന്‍-ബിന്ദു ദമ്പതികളുടെ മകള്‍ അംബികയുടെ (20) മൃതദേഹം കണ്ടത്തെിയത്.
കൊലപാതകമാണെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. യുവതിയെ ആഗസ്റ്റ് മൂന്നു മുതല്‍ കാണാനില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി ആഗസ്റ്റ് എട്ടിന് പുല്‍പള്ളി പൊലീസില്‍ നല്‍കിയിരുന്നു.
രണ്ട് ദിവസം മുമ്പാണ് കോളനിക്കടുത്ത വനത്തില്‍ മണ്‍കൂനയും കുഴിയും കണ്ടത്. സംശയത്തെ തുടര്‍ന്ന് കോളനിക്കാര്‍ വനപാലകരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച രാവിലെ മണ്‍കൂന നീക്കിയപ്പോഴാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. തലയില്‍ മുറിവുണ്ട്.സമീപമുള്ള കോളനിയിലെ യുവാവുമായി അംബിക പ്രണയത്തിലായിരുന്നെന്നും ഇയാളോടൊപ്പമാണ് യുവതിയെ കാണാതായതെന്നും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
നേരത്തേ വിവാഹം കഴിഞ്ഞ ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. മാനന്തവാടി ഡിവൈ.എസ്.പി പ്രേംകുമാര്‍, ബത്തേരി തഹസില്‍ദാര്‍ എബ്രഹാം, പുല്‍പള്ളി സി.ഐ വിനോദന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി
പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മന്ത്രി പി.കെ. ജയലക്ഷ്മി, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment