ഈരാറ്റുപേട്ട: സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് വിശ്വഹിന്ദു പരിഷത്ത് മേഖലാ കമ്മിറ്റിയുടെ ആദരം. അരനൂറ്റാണ്ടോളം ശബരിമല തീര്‍ഥാടനംനടത്തുകയും ഹൈന്ദവ സമുദായത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തതിനാണ് പൂഞ്ഞാര്‍ ലോക്കല്‍ സെക്രട്ടറി വി.ജി മണികണ്ഠനെ ആദരിച്ചത്. ചടങ്ങില്‍ പങ്കെടുത്ത ശേഷം മണികണ്ഠന്‍ നേരെ പോയത് പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍.
വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ നാലു പേരെയാണ് ചടങ്ങില്‍ ആദരിച്ചത്. ഹൈന്ദവ മതാചാരപ്രകാരമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിനും ഹൈന്ദവസമുഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചതിനുമാണ് മണികണ്ഠനെ ആദരിച്ചതെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രചാര്‍ പ്രമുഖ് പി.കെ ഗോപിനാഥന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തിയെ മാത്രമേ നോക്കിയിട്ടുള്ളൂവെന്നും രാഷ്ട്രീയ പ്രവര്‍ത്തകരാണോയെന്നതു പരിഗണിച്ചില്ലെന്നും ഗോപിനാഥന്‍ പറഞ്ഞു.

ഈരാറ്റുപേട്ട, പൂഞ്ഞാര്‍ പ്രദേശത്തെ മുതിര്‍ന്ന ആധാരമെഴുത്തുകാരനെന്ന നിലയിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ യോഗത്തില്‍ ആദരിച്ചതെന്നു മണികണ്ഠന്‍ പറയുന്നു.
പൂഞ്ഞാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിശ്വഹിന്ദു പരിഷത്തിന്റെ വേദിയില്‍ പോയത് ഏതു സാഹചര്യത്തിലാണെങ്കിലും ശരിയായില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍ പറഞ്ഞു. പരിപാടിക്കു പോയ ശേഷമാണ് പാര്‍ട്ടിയെ അറിയിച്ചത്.

ആധാരം എഴുത്ത് ജോലിയില്‍ അന്‍പതുവര്‍ഷം പൂര്‍ത്തിയാക്കിയതിനാണ് ആദരിച്ചതെന്നായിരുന്നു പാര്‍ട്ടിക്കു നല്‍കിയ വിശദീകരണമെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി പറയുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താനും പാര്‍ട്ടി തീരുമാനിച്ചു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment