പിന്നീട് രണ്ടരമണിക്കൂര്‍ നീണ്ട ആശങ്കയുടെ നടുവിലായിരുന്നു വിമാനത്തിലെ 189 യാത്രക്കാരും. രണ്ടുമണിക്കൂര്‍ വൈകി ആറുമണിക്ക് വിമാനത്തില്‍ കയറിയ ശേഷം വിമാനം റണ്‍വേയിലേയ്ക്ക് എടുത്തെങ്കിലും തകരാറുണ്ടെന്നു പറഞ്ഞ് തിരികെയെത്തിച്ചു. ചൊവ്വാഴ്ച രാവിലെ 12 മണിക്ക് എത്തിയ വിമാനം അപ്പോള്‍ മുതല്‍ റിപ്പയര്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു വെന്നാണ് പറഞ്ഞത്. വീണ്ടും എട്ടുമണിയോടെ പറന്നുയര്‍ന്നപ്പോള്‍ ആശ്വസിച്ചതായിരുന്നു. അധികം വൈകാതെ ആശ്വാസം ആശങ്കയായി മാറി.
വിമാനത്തില്‍ മൊബൈലുകള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ട് ആരേയും ബന്ധപ്പെടാനായില്ല. എന്താണ് സംഭവിക്കുന്നതെന്ന് ആരും പറയുന്നില്ല. ചാനലുകളില്‍ ഫïാഷ് വാര്‍ത്ത വന്നതോടെ ഗള്‍ഫില്‍ നിന്നും നാട്ടില്‍ നിന്നും ബന്ധുക്കള്‍ പരിഭ്രമത്തോടെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് തിരിച്ചിറങ്ങിയപ്പോഴാണ് അറിഞ്ഞത്.
തിരിച്ചിറങ്ങിയ ശേഷം ഒരുമണിക്കൂറോളം വിമാനത്തിനുള്ളിലിരുത്തി. യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് പുറത്തിറക്കിയത്. എമിഗ്രേഷനില്‍ വീണ്ടും കാത്തിരിപ്പ്. ഈ സമയത്തൊന്നും എയര്‍ ഇന്ത്യയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യാത്രക്കാരെ വന്നു കാണുകയോ തുടര്‍യാത്രയെക്കുറിച്ച് അറിയിക്കുകയോ ചെയ്തില്ല.
എമിഗ്രേഷനില്‍ ബഹളം കൂട്ടിയതോടെയാണ് യാത്രക്കാരെ ടെര്‍മിനലിലേയ്ക്കു വിട്ടത്. വിമാനത്തിന് തകരാര്‍ സംഭവിക്കുന്നത് സ്വാഭാവികമാണെങ്കിലും ഇത്ര ഉത്തരവാദിത്തമില്ലാതെ അധികൃതര്‍ പെരുമാറുന്നത് ന്യായീകരിക്കാനാവില്ലെന്നും സാദിഖ് പറഞ്ഞു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment