കൊച്ചി: ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹാജരാക്കിയപ്പോള്‍ അമിതമായി മരുന്ന് അകത്താക്കിയെന്നു ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയ യുവതിക്കു രണ്ടുദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷണം വേണമെന്ന് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കി. ആരോഗ്യനില തൃപ്തികരമാണെന്നും അറിയിച്ചു.
സ്‌പെഷല്‍ മാരേജ് നിയമപ്രകാരം താന്‍ വിവാഹം കഴിച്ച കാസര്‍കോട് സ്വദേശി കെ. ദിവ്യ (25)യെ വീട്ടുതടങ്കലില്‍ നിന്നു മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നെടുമ്പാശേരിയിലെ എം. ഹസീന്‍ മുഹമ്മദ് സമര്‍പ്പിച്ച ഹര്‍ജിയാണു ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. ഹര്‍ജിക്കാരനും മാതാപിതാക്കള്‍ക്കും യുവതിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ കോടതി അനുമതി നല്‍കി. ഡോക്ടറുടെ സാന്നിധ്യത്തിലാകണം സന്ദര്‍ശനം.
തനിക്കും യുവതിക്കും ഭീഷണിയുള്ളതായി ഹര്‍ജിക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കും പൊലീസ് സംരക്ഷണം അനുവദിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണര്‍ ഇവരുടെ സുരക്ഷ ഉറപ്പാക്കണം. ഹേബിയസ് ഹര്‍ജിയില്‍ ഹാജരാക്കിയപ്പോള്‍ അമിതമായി മരുന്നു കഴിച്ചെന്നു വെളിപ്പെടുത്തിയതിനെ തുടര്‍ന്നു കോടതി നിര്‍ദേശപ്രകാരമാണു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ ഏഴിനു കോടതിയില്‍ ഹാജരാക്കണം.
കാസര്‍കോട്ടെ യുവതി ഹൈക്കോടതിയില്‍ ഹാജരായത് ജീവനൊടുക്കാന്‍ അമിത മരുന്ന് കഴിച്ച ശേഷം

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment