ന്യൂഡല്‍ഹി: വാട്സ്ആപ്പ്, വൈബര്‍ തുടങ്ങിയ മെസഞ്ചറുകളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മെസഞ്ചറുകളെ നിയന്ത്രിക്കുന്നതു ചര്‍ച്ചചെയ്യാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) വ്യാഴാഴ്ച പ്രത്യേക യോഗംചേരും.
കമ്പനികളുടെ വരുമാനത്തിന്റെ ഒരുഭാഗം എങ്ങനെ ഈടാക്കാം, ഇന്റര്‍നെറ്റ് ചാര്‍ജ് എങ്ങനെ ഈടാക്കാം തുടങ്ങിയ കാര്യങ്ങളാണു യോഗം ചര്‍ച്ചചെയ്യുക. മെസഞ്ചറുകള്മൂലം ടെലികോം കമ്പനികള്‍ക്കുണ്ടായ നഷ്ടവും യോഗം വിലയിരുത്തും. മെസഞ്ചറുകളെ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകള്‍ യോഗത്തിലെ ചര്‍ച്ചയിലൂടെ ഉരുത്തിരിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഉന്നത ട്രായ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരമ്പരാഗത എസ്.എം.എസ്. സര്‍വീസുകളില്‍ നിന്നുള്ള വരുമാനത്തെ ഇന്റര്‍നെറ്റില്‍ അധിഷ്ഠിതമായ മെസഞ്ചറുകള്‍ പ്രതികൂലമായി ബാധിച്ചെന്നും അവരില്‍ നിന്നു പ്രത്യേക ഫീസ് ഈടാക്കണമെന്നുമാണ് എയര്‍ടെലിന്റെയും വോഡഫോണിന്റെയും ഐഡിയയുടെയും നിലപാട്.
പരമ്പരാഗത എസ്.എം.എസ്. സര്‍വീസുകളില്‍ നിന്നുള്ള വരുമാനത്തെ ഇന്റര്‍നെറ്റില്‍ അധിഷ്ഠിതമായ മെസഞ്ചറുകള്‍ പ്രതികൂലമായി ബാധിച്ചെന്നും അവരില്‍ നിന്നു പ്രത്യേക ഫീസ് ഈടാക്കണമെന്നുമാണ് എയര്‍ടെലിന്റെയും വോഡഫോണിന്റെയും ഐഡിയയുടെയും നിലപാട്.
വാട്സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകള്മൂലം പ്രതിവര്‍ഷം 5000 കോടി രൂപയുടെ വരുമാനം ഇല്ലാതാവുന്നെന്നാണ് ഇവര്‍ പറയുന്നത്. അടുത്ത രണ്ടുവര്‍ഷത്തെ നഷ്ടം 16,400 കോടിയായിരിക്കുമെന്നും വിലയിരുത്തുന്നു. സുരക്ഷാപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സെര്‍വറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment