ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന് ഉടന്‍ നടപടികള്‍ ആരംഭിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 2016 ഓടെ ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് മുന്‍ കേന്ദ്രമന്ത്രിയുടെ ആവശ്യം. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
മുന്‍ സുപ്രീം കോടതി ജഡ്ജിമാരിലൊരാളെയും പദവിയിലിരിക്കുന്ന ഏതെങ്കിലും കേന്ദ്ര മന്ത്രിയെയും ഇതിന്റെ മേല്‍നോട്ടമേല്‍പ്പിക്കണം. ശ്രീരാമന്റെ ജന്‍മഭൂമിയിലെ അവകാശവാദം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്, ബാബറി മസ്ജിദിന്റെ മേല്‍നോട്ടക്കാരന് നോട്ടീസയക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പകരം സരയൂ നദിയുടെ തീരത്ത്, പൊതു ചിലവില്‍ മസ്ജിദ് നിര്‍മിച്ചു നല്‍കണം. വിദേശത്തെ ഉള്‍പ്പടെയുള്ള മുസ്‌ലിം പുരോഹിതന്‍മാരുമായി ചര്‍ച്ച നടത്തി, ഇതിനുള്ള അനുവാദം വാങ്ങണമെന്നും പാര്‍ലമെന്റില്‍ ബില്ല് പാസാക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment