Latest News

വിമാനത്തില്‍ സഹയാത്രികയെ കബളിപ്പിച്ച് 16 പവന്‍ കവര്‍ന്നു

തിരുവനന്തപുരം: ശ്രീലങ്കയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വിമാനത്തില്‍ വച്ച് തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരിയുടെ 16 പവന്റെ മാല മലയാളിയായ യാത്രക്കാരന്‍ വിദഗ്ദമായി തട്ടിയെടുത്തു.

പുലര്‍ച്ച കൊളംബോയില്‍ നിന്ന് തിരുവനന്തപുരയ്ക്ക് വന്ന യു.എല്‍ 161 നമ്പര്‍ വിമാനത്തിലാണ് സംഭവം. തമിഴ്‌നാട് വിരുത നഗര്‍ സ്വദേശിയായ ശാന്തി എന്ന യാത്രക്കാരിയാണ് കബളിക്കപ്പെട്ടത്. യാത്രക്കാരിയുടെ കഴുത്തില്‍ 16 പവന്‍ തൂക്കം വരുന്ന മാലയുണ്ടായിരുന്നു. ഇത്രയും തൂക്കമുള്ള സ്വര്‍ണം കൈവശം വച്ചാല്‍ കസ്റ്റംസ് പിടികൂടുമെന്ന് യാത്രക്കാരിയെ കൂടെ യാത്ര ചെയ്ത മലയാളിയായ യാത്രക്കാരന്‍ അറിയിച്ചു. കസ്റ്റംസിന്റെ പരിശോധയില്‍പ്പെടാതെ താന്‍ സ്വര്‍ണം കടത്താമെന്ന് ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ മാല ഊരി ഇയാളെ ഏല്‍പ്പിച്ചു. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ ഇയാളെ അന്വേഷിച്ചെങ്കിലും കണെ്ടത്താനായില്ല.

സംഭവം വിമാനത്താവള അധികൃതരേയും സി.ഐ.എസ്.എഫിനേയും ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും ഇയാളെ കണെ്ടത്താനായില്ല. യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ശംഖുംമുഖം എ.സി ജവഹര്‍ ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വിമാനത്താവള അധികൃതരില്‍ നിന്ന് യാത്രക്കാരന്റെ വിവരങ്ങള്‍ ശേഖരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. തട്ടിപ്പ് നടത്തിയാളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചു. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്ന് ശംഖുംമുഖം എ.സി ജവഹര്‍ ജനാര്‍ദ്ദനന്‍ ദീപികയോട് പറഞ്ഞു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.