Latest News

മഅദ്‌നിയുടെ ആരോഗ്യനില മോശമായി, ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കും

ബെംഗളുരു: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദ്‌നിയുടെ ആരോഗ്യനില മോശമായി. മഅദ്‌നിയെ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.[www.malabarflash.com]

അദ്ദേഹത്തെ എം എസ് രാമയ്യ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാകും പ്രവേശിപ്പിക്കുക. പ്രമേഹബാധിതനായ മഅദ്‌നിക്ക് രോഗം മൂര്‍ഛിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച മഅദ്‌നിയെ പരിശോധിച്ച സൗഖ്യ ഹോളിസ്റ്റിക് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ ഐസക് മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിര്‍ദേശപ്രകാരം നഗരത്തിലെ പ്രമുഖ ന്യൂറോളജിസ്റ്റായ ഡോക്ടര്‍ ആചാര്യയുടെ ചികിത്സ തേടുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തലയുടെയും കഴുത്തിന്റെയും എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.