ദുബൈ: 48 ദശലക്ഷം ദിര്‍ഹം വില വരുന്ന 60,000 വ്യാജ മൊബൈല്‍ ഫോണുകള്‍ പിടികൂടിയതായി ദുബയ് പോലീസ് അറിയിച്ചു
ഐ ഫോണിന്റെയും സാംസംഗ് ഗാലക്‌സിയുടെയും ഉള്‍പ്പെടെയുള്ള വ്യാജ ഫോണുകളാണ് പിടികൂടിയതെന്ന് ദുബയ് പോലീസിന്റെ ക്രിമിനല്‍ വിഭാഗം ഉന്നത ഉദ്യോഗസ്ഥന്‍ മേജര്‍ ജനറല്‍ ഖലീല്‍ അല്‍ മന്‍സുരി വ്യക്തമാക്കി. സുരക്ഷിതമല്ലാത്ത ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇത്തരം ഫോണുകള്‍ നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പാര്‍ട്‌സുകള്‍ ഇറക്കുമതി ചെയ്ത് ഇവിടെ വെച്ച് കൂട്ടിച്ചേര്‍ത്ത് ഫോണാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ പിടികൂടാനായി സാമ്പത്തിക കുറ്റ വിരുദ്ധ സേനയും ദുബയ് പോലീസും നടത്തുന്ന പരിശോധന കര്‍ശനമായി തന്നെ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. വ്യാജ ഉല്‍പ്പന്നങ്ങള്‍ കണെ്ടത്താനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം തന്നെ നല്‍കുന്നുണ്ട്.
Keywords: UAE, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment