Latest News

കാവ്യയുടെ മനസ്സ് വായിച്ച് മുതുകാടിന്റെ വിസ്മയയാത്ര

കൊച്ചി: കാണികളിലൊരാളുടെ സ്വപ്നം പ്രവചിക്കുന്ന ഇന്ദ്രജാലം കാണിക്കാന്‍ ഒരാളെ തിരഞ്ഞെടുക്കാനായി മുതുകാട് കാണികള്‍ക്കിടയിലേക്ക് പന്തെറിഞ്ഞു. ചെന്നുവീണത് ഭാരത് മാതാ കോളേജിലെ വിദ്യാര്‍ഥിനി അമൃതയുടെ കയ്യില്‍. അമൃത എറിഞ്ഞ പന്ത് കിട്ടിയ വിഷ്ണുവിനോട് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരു പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുവാന്‍ പറഞ്ഞപ്പോള്‍ വിശിഷ്ടാതിഥികള്‍ക്കിടയിലിരുന്ന കാവ്യാമാധവനെ തിരഞ്ഞെടുത്തത്ത് കാണികള്‍ കരഘോഷത്തോടെ സ്വീകരിച്ചു.

വേദിയിലെത്തിയ കാവ്യയോട് പോകാനിഷ്ടപ്പെട്ട സ്ഥലവും ഇഷ്ടതാരത്തെയും കുറിച്ച് മുതുകാട് ചോദിച്ചു. ഇഷ്ടസ്ഥലം നീലേശ്വരം എന്നു പറഞ്ഞ കാവ്യ കാണാന്‍ ആഗ്രഹിക്കുന്ന ഇഷ്ടതാരത്തെ മൂന്നു തവണ മാറ്റിപറഞ്ഞ് മാന്ത്രികനെ ആശയക്കുഴപ്പത്തിലാക്കി. ആദ്യം അമിതാബ് ബച്ചനെയും പിന്നെ ഫുട്‌ബോള്‍ താരം നെയ്മറെയും പറഞ്ഞ കാവ്യ അവസാനം മെസ്സിയുടെ പേരാണ് തിരഞ്ഞെടുത്തത്.

കാവ്യയുടെ സ്വപ്നങ്ങള്‍ പിന്നെയും തുടര്‍ന്നു. ശേഷം കാണികള്‍ക്കിടയില്‍ നേരത്തെ തൂക്കിയിട്ടിരുന്ന പെട്ടി ലക്ഷ്യമാക്കി മുതുകാട് നീങ്ങി. കാണികള്‍ക്കിടയില്‍ വെച്ചു തന്നെ പെട്ടിയില്‍ നിന്നും പുറത്തെടുത്ത ഗ്ലാസ് സിലിണ്ടറില്‍ നേരത്തെ നിക്ഷേപിച്ചിരുന്ന പ്രിന്റ് ചെയ്ത പേപ്പര്‍ കാവ്യ തന്നെ പുറത്തെടുത്തു.

തന്നെ തിരഞ്ഞെടുത്തവരുടെ പേരുകളും പോകാനാഗ്രഹിക്കുന്ന സ്ഥലവും വായിച്ച കാവ്യ മൂന്നു പ്രാവശ്യം മാറ്റിപ്പറഞ്ഞിട്ടും കാണാഗ്രഹിക്കുന്ന മെസ്സിയുടെ പേര് കൃത്യമായ പ്രവചനം കൂടി കണ്ടപ്പോള്‍ വേദിയില്‍ ആശ്ചര്യപ്പെട്ടു നിന്നു.

റോഡ് സുരക്ഷാ അതോറിറ്റിയുടെയും മാജിക് അക്കാദമിയുടേയും ഫെഡറല്‍ ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലകള്‍ തോറും നടന്നു വരുന്ന റോഡ് സുരക്ഷാബോധവത്കരണ യാത്രയുടെ ഭാഗമാക്കി തൃക്കാക്കര ഭാരത് മാതാ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സിനിമാ താരം ക്യാപ്റ്റന്‍ രാജു എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.