കാസര്‍കോട്: വീട്ടിലിരുന്ന് മദ്യം വാറ്റാനുള്ള ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണെന്നത് എക്‌സൈസ് വകുപ്പിന് പുതിയ തലവേദനയാകുന്നു. ഹോം ഡിസ്റ്റിലേഴ്‌സ് എന്ന പേരിലാണ് വിവിധ കച്ചവടസൈറ്റുകളില്‍ വീട്ടിലിരുന്ന വാറ്റാവുന്ന ഉപകരണങ്ങളുള്ളത്. ഇത്തരം ഉപകരണങ്ങള്‍ വില്‍ക്കാന്‍ വിവിധ രാജ്യങ്ങളിലുള്ള വിതരണക്കാരുടെ വിവരങ്ങളും വെബ് സൈറ്റിലുണ്ട്.
ആലിബാബ ഡോട്ട് കോം പോലുള്ള ബിസിനസ് പോര്‍ട്ടലുകളിലാണ് ‘വാറ്റ് ഉപകരണങ്ങളുടെ’ വില്‍പ്പന. ഇവര്‍ക്ക് ഇന്ത്യയില്‍ നൂറോളം വിതരണക്കാരുണ്ട്. 200 ഡോളര്‍(ഏകദേശം 12000 രൂപ) മുതലുള്ള ഡിസ്റ്റിലറികള്‍ ഇവിടെ വില്‍പ്പനക്കുണ്ട്. യുട്യൂബില്‍ എങ്ങനെയാണ് വാറ്റേണ്ടതെന്നതിന്റെ വിശദ വിവരങ്ങളും ലഭ്യമാണ്.
സംസ്ഥാനത്ത് മദ്യനിരോധനം നടപ്പില്‍ വരുത്താന്‍ ഒരുങ്ങുമ്പോഴാണ് എക്‌സൈസ് വകുപ്പിന് ഓണ്‍ലൈന്‍ ഭീഷണി നേരിടേണ്ടി വരുന്നത്. ഇത്തരം ഉപകരണങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ കേരള അബ്കാരി നിയമപ്രകാരം കേസെടുക്കാനാകും. നിയമപ്രകാരം 10 വര്‍ഷത്തിലേറെ തടവും ഒരു ലക്ഷത്തിലേറെ രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment