Latest News

22 വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്ത് മംഗലാപുരത്ത്

മംഗലാപുരം: 22 വര്‍ഷങ്ങള്‍ക്ക് ശേഷം മംഗലാപുരത്തെത്തുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെ വരവേല്‍ക്കാന്‍ വന്‍ ആരാധകരാണ് വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയത്. 

ലിംഗ എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് രജനീകാന്ത് മംഗലാപുരത്ത് എത്തിയത്. തമിഴ് ചിത്രങ്ങള്‍ മംഗലാപുരത്ത് ജനപ്രിയമല്ലെങ്കിലും തലൈവനായ രജനീകാന്തിന് ഏറെ ആരാധകര്‍ കര്‍ണാടകയിലുണ്ട്. 

രജനീകാന്തിനെ കുറിച്ച് വിജയ് അഭിനയിച്ച ചെന്നൈ എക്‌സ്പ്രസ് മംഗലാപുരത്ത് വന്‍ ഹിറ്റ് ചിത്രമായിരുന്നു. ഷിമോഖയിലെ തീര്‍ത്തഹള്ളിയിലാണ് ലിംഗ എന്ന ചിത്രത്തിന്റെ പൂര്‍ണ ചിത്രീകരണം നടക്കുക. മംഗലാപുരത്തും പരിസര പ്രദേശങ്ങളിലും 21 ദിവസം ചിത്രീകരണം നടക്കുന്നുണ്ട്.
നടനും നിര്‍മ്മാതാവുമായ റോക്ക് ലൈന്‍ വെങ്കിടേഷാണ് ചിത്രത്തിന്റെ നിര്‍മാതാവ് . അദ്ദേഹത്തിനൊപ്പമാണ് കഴിഞ്ഞ ദിവസം മംഗലാപുരം വിമാനത്താവളത്തില്‍ രജനിയെത്തിയത്. ഒപ്പംതന്നെ മുമ്പൈയില്‍ നിന്നും ചിത്രത്തിലഭിനയിക്കുന്ന പടത്തിലെ നായിക ബോളിവുഡ് താരം സോണാക്ഷി സിന്‍ഹയും വിമാനത്താവളത്തില്‍ എത്തി. 

ചിത്രം ഡിസംബറില്‍ റിലീസാകുമെന്ന് രജനി മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചയോടെ ചിത്രീകരണം നടക്കുന്ന തീര്‍ത്തഹള്ളിയിലേക്ക് രജനി പുറപ്പെട്ടു.

Keywords: Manglore News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.