കാഞ്ഞങ്ങാട്: 2011 ഒക്ടോബര്‍ 11നുണ്ടായ കാഞ്ഞങ്ങാട്ടെ വര്‍ഗ്ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 24 പ്രതികള്‍ക്കെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ബാവക്കപ്പള്ളിയിലെ എംകെ റഫീഖ് (38), ഇര്‍ഷാദ്(22), ഇസ്മയില്‍ (23), ഖലീല്‍ (29) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് സിഐ ടിപി സുമേഷ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2011 ഒക്‌ടോബര്‍ 11ന് മുറിയനാവിയിലെ എ വി രവീന്ദ്രന്റെ വീടും തയ്യല്‍ക്കടയും അടിച്ച് തകര്‍ക്കുകയും രവീന്ദ്രന്റെ അമ്മ ജാനകി (70), രവീന്ദ്രന്റെ സഹോദരന്‍ രാഘവന്‍, ഭാര്യ സുജാത എന്നിവരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
തലേദിവസം ഹൊസ്ദുര്‍ഗ് കടപ്പുറത്ത് സിപിഎം- മുസ്ലീം ലീഗ് സംഘര്‍ഷമുണ്ടായിരുന്നു ഇതിന്റെ തുടര്‍ച്ചയായാണ് രവീന്ദ്രന്റെ വീടിനു നേരെ ആക്രമണം ഉണ്ടായത്.
ഈ കേസില്‍ 15 ഓളം പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New
No comments:
Post a Comment