Latest News

കെ ശങ്കരനാരായണന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

ദില്ലി: മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ സ്ഥാനം രാജിവെച്ചു. മിസോറാമിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജി വെച്ചത്. രാജിക്കത്ത് രാഷ്ട്രപതി ഭവനിലേക്ക് അയച്ചു. ഇനി സജീവരാഷ്ട്രീയത്തിലേക്കിറങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ശനിയാഴ്ച അര്‍ധരാത്രിയാണ് മിസോറാമിലേക്ക് സ്ഥലം മാറ്റിയത് സംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയത്. ഗുജറാത്ത് ഗവര്‍ണര്‍ ഒ പി കൊഹ്ലിക്കാണ് പകരം മഹാരാഷ്ട്രയുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്. മിസോറാം ഗവര്‍ണറായ കമല ബെനിവാളിനെ പുറത്താക്കിയ ഒഴിവിലാണ് ശങ്കരനാരായണന്റെ നിയമനം. 2017 വരെയാണ് ഗവര്‍ണര്‍ പദവിയില്‍ ശങ്കരനാരായണന്റെ കാലാവധി.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.