മറിച്ച് പാര്‍ട്ടിക്കെതിരെ നിലകൊണ്ട് പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചവരെയാണ് താന്‍ കുലംകുത്തികളെന്ന് വിളിച്ചതെന്നും പിണറായി വിജയന്‍ വിശദീകരിക്കുന്നു.
ടി.പി വധത്തില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍ തനിക്ക് വേണ്ടപെട്ട ആളാണെന്നും ശിക്ഷിക്കപ്പെടേണ്ട ആളല്ലെന്നും പിണറായി വിജയന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഈ സമ്മേളനത്തോടെ താന്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്നത് ഉറപ്പാണെന്ന് പറഞ്ഞ പിണറായി പക്ഷേ പാര്‍ട്ടിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്നചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല.
ഓരോഘട്ടത്തിലും പാര്‍ട്ടിയാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുകയെന്ന് പിണറായി കൂട്ടിചേര്‍ത്തു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഏകപക്ഷീയമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയെ വിശ്വസിച്ചതാണ് സോളാര്‍ സമരം പിന്‍വലിക്കാന്‍ കാരണമായതെന്നും പിണറായി പറയുന്നു.
ഭാഷാപ്രയോഗം സംബന്ധിച്ച് എം.എ ബേബി നടത്തിയ പരാമര്‍ശങ്ങള്‍ തനിക്കെതിരെയല്ല. പാര്‍ട്ടിയില്‍ നിന്ന് വാര്‍ത്തകള്‍ ചോരുന്നുണ്ടെന്ന് സമ്മതിച്ച പിണറായി വിജയന്‍ ഇപ്പോള്‍ മാധ്യമ സിന്‍ഡിക്കേറ്റില്ലെന്നും പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിയുമ്പോള്‍ ഉണ്ടായിരുന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയ നിലപാടുകളിലെ ഭിന്നത ഇപ്പോഴും നിലവിലുണ്ടെന്നും അതിനാല്‍ തന്നെ ലയനത്തിനല്ല മറിച്ച് യോജിപ്പിനാണ് പ്രാമുഖ്യം പാര്‍ട്ടി നല്‍കുന്നതെന്നും വ്യക്തമാക്കി.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment