ന്യൂഡല്‍ഹി: ഡോട്ട് കോം, ഡോട്ട് ഇന്‍, ഡോട്ട് ഇന്‍ഫൊ തുടങ്ങിയ ഇന്‍റര്‍നെറ്റ് ഡൊമൈന്‍ നെയിമുകള്‍കൊപ്പം ഇനി ഡോട്ട് ഭാരതും. ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഇന്‍റര്‍നെറ്റ് വിലാസത്തിലുള്ള ‘ഭാരത്’ എന്ന ഡൊമൈന്‍ നെയിം പുറത്തിറക്കിയത്.
സാധാരണ ഡൊമെയിന്‍ നെയിമുകള്‍ ഇംഗ്ളീഷ് മാത്രമാണ് ലഭ്യമാവുകയെങ്കില്‍, ‘ഭാരത്’ ഹിന്ദി, കൊങ്കിണി, മറാത്തി തുടങ്ങി എട്ട് ഭാഷകളില്‍ ഉപയോഗിക്കാനാവും. അഥവ, ഹിന്ദി ലിപിയില്‍ തന്നെ ഒരു വെബ്സൈറ്റിന് പേര് നല്‍കാനാവും. 2010ല്‍ ഈജിപ്ത് ‘മിസ്റ്’ എന്ന പേരില്‍ അറബി ലിപിയില്‍ ഇതുപോലെ ഡൊമെയിന്‍ നെയിം പേര് രജിസ്റ്റര്‍ ചെയ്തിരുന്നു.
കേന്ദ്ര ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ഇന്‍റര്‍നെറ്റ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (നിക്സി) ഇന്‍റര്‍നാഷനലൈസ്ഡ് ഡൊമൈന്‍ നെയിമിന്റെ (ഐ.ഡി.എന്‍) അനുമതിയോടെയാണ് ഡൊമൈന്‍ നെയിമുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
സമീപ ഭാവിയില്‍ ബംഗ്ള, ഉര്‍ദു, പഞ്ചാബി, തെലുഗു, തമിഴ്, ഗുജറാത്തി ലിപികളിലും ‘ഭാരത്’ ഡൊമൈന്‍ ലഭ്യമാക്കുമെന്ന് ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment