ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി ഉന്നതതലയോഗം ചേരും കുട്ടികളിലെ മൊബൈല്‍ ഉപയോഗം കുറയ്ക്കുക എന്നതാണ് നീക്കത്തിന് പിന്നിലെ ലക്ഷ്യം
സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ വര്‍ദ്ധിച്ച് വരുന്ന മൊബൈല്‍ ദുരുപയോഗം തടയാന്‍ ചില സംസ്ഥാനങ്ങളില്‍ എങ്കിലും നീക്കം നടന്നെങ്കിലും അത് ഫലപ്രദമായിരുന്നില്ല. വിദ്യാര്‍ഥികളുടെ മൊബൈല്‍ ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നു. ഈ പ്രശ്‌നം തടയാനുള്ള നടപടികള്‍ ഫലപ്രദമാകാത്ത സാഹചര്യം വിലയിരുത്തിയാണ് പുതിയ നീക്കം.
രാജ്യവ്യാപകമായി സ്‌കൂളുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുന്നതിനായി മാനവവിഭവ ശേഷി മന്ത്രാലയം ആലോചന നടത്തുകയാണ്.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി ക്യാബിനറ്റ് സെക്രട്ടറിയേറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം വിളിക്കും. മാനവവിഭവശേഷി മന്ത്രാലയം ഉദ്യോഗസ്ഥരും സംസ്ഥാനങ്ങളുടെയും സിബിഎസിയുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും ഏത് തലം വരെയുളള സ്‌കൂളുകളില്‍ മൊബൈല്‍ ജാമറുകള്‍ ഘടിപ്പിക്കണമെന്നത് യോഗം ആലോചിക്കും.
പരീക്ഷ സമയങ്ങളില്‍ സ്‌കൂളുകളില്‍ മൊബൈല്‍ നിരോധിച്ച്‌ക്കൊണ്ട് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടപടി എടുത്തിരുന്നു. പരീക്ഷ ഉത്തരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി കൈമാറ്റം ചെയ്യുന്നത് കണ്ടെത്തിയതിനായിരുന്നു ഈ നടപടി. എന്നാല്‍ സ്‌കൂളിന് പുറത്ത് വെച്ച് മൊബൈല്‍ വഴി ചോദ്യവും ഉത്തരവും കൈമാറുന്ന സ്ഥിതി ഇതോടെ ഉണ്ടായി. അത്‌കൊണ്ട് ജാമറുകള്‍ ഘടിപ്പിക്കുമ്പോള്‍ അതിന്റെ ദൂരപരിധി സ്‌കൂളിന് ചുറ്റും 50 മീറ്റര്‍ പരിസരത്ത്കൂടി വ്യാപിപ്പിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. ഇക്കാര്യം കൂടി ഉന്നതതലയോഗത്തില്‍ ചര്‍ച്ച ചെയ്യും.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment