തിരുവനന്തപുരം: കോവളത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ പട്ടികളെ കൊന്ന് കുഴിച്ചുമൂടിയതായി ആരോപണം. കോവളത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ ചില ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് 5 പട്ടിക്കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയതായി പരാതി ലഭിച്ചത്.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ തന്നെ പെണ്‍കുട്ടികള്‍ ഇതുസംബന്ധിച്ച വിവരം ബാംഗ്ലൂരിലെ സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷനെ അറിയിക്കുകയായിരുന്നു. സംഘടന നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരൊക്കെയാണെന്ന് വ്യക്തമല്ല. പോലീസ് സംഭവം അന്വേഷിച്ച് വരികയാണ്. പട്ടിക്കുഞ്ഞുങ്ങളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment