Latest News

കോള്‍ഗേറ്റ് ടോട്ടല്‍ ടൂത്ത് പേസ്റ്റ് ക്യാന്‍സറിനു കാരണമായേക്കുമെന്ന് ആശങ്ക

വാഷിംങ്ടന്‍: ദശലക്ഷകണക്കിനു അമേരിക്കക്കാര്‍ ദിവസവും ഉപയോഗിക്കുന്ന കോള്‍ഗേറ്റ് ടോട്ടല്‍ ടൂത്ത് പേസ്റ്റ് ക്യാന്‍സറിനു കാരണമായേക്കുമെന്ന് ആശങ്ക. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് അനുസരിച്ചു എഫ്ഡിഎയില്‍ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) നിന്നും ലഭ്യമാക്കിയ ടോക്‌സോളജി റിപ്പോര്‍ട്ടാണ് ആശങ്കയ്ക്കടിസ്ഥാനം. 

മോണരോഗത്തിനു പരിഹാരമെന്ന നിലയിലാണ് കോള്‍ഗേറ്റ് ടോട്ടല്‍ കമ്പനി മാര്‍ക്കറ്റ് ചെയ്യുന്നത്. പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ട്രൈക്ലോസാന്‍ മോണരോഗങ്ങള്‍ തടയുമെന്നാണ് കോള്‍ഗേറ്റിന്റെ വാദം. എന്നാല്‍, ട്രൈക്ലോസാന്‍ ഇപ്പോള്‍ കമ്പനിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

ട്രൈക്ലോസാന്‍ കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച വേഗത്തിലാക്കുമെന്നു അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മൃഗങ്ങളില്‍ ട്രൈക്ലോസാന്‍ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിന്റെ ഫലം ഞെട്ടിക്കുന്നതായിരുന്നു എന്ന് ഗവേഷകര്‍ വ്യക്തമാക്കി. 

വളര്‍ച്ച വൈകല്യമുള്‍പ്പടെയുള്ള ഗുരുതരപ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. അതേസമയം, ട്രൈക്ലോസാന്‍ ഉപയോഗിക്കുന്നതു മനുഷ്യരില്‍ എത്രമാത്രം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനെക്കുറിച്ച വിശദമായ പഠനങ്ങള്‍ നടന്നിട്ടില്ല. എന്നാല്‍ ക്യാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച വേഗത്തിലാക്കുമെന്നു കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ ഉണ്ടായേക്കുന്ന വിവാദങ്ങളില്‍ കഴമ്പില്ലന്നാണ് കോള്‍ഗേറ്റിന്റെ വാദം. 18 വര്‍ഷമായി വിപണിയിലുള്ള ഉല്‍പന്നമാണിത്. 2007ല്‍ എഫ്ഡിഎയുടെ അനുമതിയോടെയാണ് വിപണിയില്‍ ഇറക്കിയത്. വളരെ ചെറിയ അളവില്‍ മാത്രമാണ് ട്രൈക്ലോസാന്‍ പേസ്റ്റില്‍ അടങ്ങിയിരിക്കുന്നത്. ഇത് മോണരോഗങ്ങളെ പ്രതിരോധിക്കാനും തടയാനും സഹായിക്കുന്നു. ട്രൈക്ലോസാന്‍ ഉയര്‍ന്ന അളവില്‍ ഉപയോഗിച്ചാല്‍ മാത്രമേ കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച വേഗത്തിലാകുകയൊള്ളൂവെന്നാണ് കോള്‍ഗേറ്റ് പറയുന്നത്.

ട്രൈക്ലോസാന്‍ മനുഷ്യനു ഹാനികരമാണെന്നു എഫ്ഡിഎ പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഒരിടത്തും പറയുന്നില്ല. 19,000ത്തോളം ആളുകളില്‍, 80 ക്ലിനിക്കല്‍ പഠനങ്ങളില്‍ നടത്തി പേസ്റ്റിന്റെ സുരക്ഷ ഉറപ്പു വരുത്തിയതാണെന്നും കോള്‍ഗേറ്റ് വക്താവ്, തോമസ് ഡിപിയാസ പറഞ്ഞു. കോള്‍ഗേറ്റ് ടോട്ടല്‍ 18 വര്‍ഷമായി അമേരിക്കന്‍ വിപണിയിലുള്ളതാണ്. ഇതുവരെ ഒരുസുരക്ഷ പ്രശ്‌നവും ഉണ്ടായിട്ടില്ലന്നും വക്താവ് പറഞ്ഞു. 

ട്രൈക്ലോസാന്റെ കാര്‍സിനോജെനിസിറ്റിയെക്കുറിച്ചു മാത്രമാണ് എഫ്ഡിഎക്കു ആശങ്കയുള്ളത്. 1997ല്‍നടത്തിയ പഠനത്തില്‍ മനുഷ്യരില്‍ ക്യാന്‍സറിനു കാരണമാകില്ലന്നും വ്യക്തമായിരുന്നതായും തോമസ് വിശദീകരിച്ചു. ടൂത്ത് പേസ്റ്റിന്റെ ഫോര്‍മുല മാറ്റുന്ന കാര്യം കോള്‍ഗേറ്റിന്റെ പരിഗണനയില്‍ ഇല്ലന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ട്രൈക്ലോസാന്റെ ഉപയോഗം മൃഗങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു കോള്‍ഗേറ്റ് പ്രതികരിച്ചില്ല. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെടുന്ന ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെടുന്ന ട്രൈക്ലോസാന്‍ അടങ്ങിയിരിക്കുന്ന മെറ്റീരിയല്‍സ് 2010ല്‍ യൂറോപ്യന്‍ യൂണിയന്‍ നിരോധിച്ചിരുന്നു.

Keywords: World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.