Latest News

വിദേശത്ത് മരിച്ച ഇന്ത്യക്കാരുടെ ഭൗതികാവശിഷ്ടം എത്തിക്കാന്‍ ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം

ന്യൂഡല്‍ഹി: വിദേശത്ത് മരിച്ച ഇന്ത്യക്കാരുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കുന്നതിന് സഹായകമാകുന്ന ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം വികസിപ്പിച്ചു. കേന്ദ്ര പ്രവാസി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഓണ്‍ലൈന്‍ സംവിധാനം ഉദ്ഘാടനം ചെയ്തു.

പ്രവാസി കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ ന്ദന്ദന്ദ.ണ്ഡഗ്നദ്ധന്റ.ദ്ദഗ്നത്മ.ദ്ധി ല്‍ ഇതിനു വേണ്ട ി തയ്യാറാക്കിയ സോഫ്ട്‌വെയര്‍ മൊഡ്യൂള്‍ ലഭ്യമാണ്. മരണപ്പെട്ട ബന്ധുവിന്റെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കുന്നതിന് ബന്ധുക്കള്‍ക്ക് ഈ മോഡ്യൂള്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ ലഭിക്കുന്ന ആപ്‌ളിക്കേഷന്‍ റഫറന്‍സ് നമ്പര്‍ വഴി അപേക്ഷയിന്മേല്‍ ഉണ്ടാകുന്ന പുരോഗതി ഓണ്‍ലൈനായി ട്രാക്ക് ചെയ്യാവുന്നതാണ്. അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ ബന്ധപ്പെട്ട രാജ്യത്തെ ഇന്ത്യന്‍ ദൗത്യം നടപടിക്രമങ്ങള്‍ ആരംഭിക്കും. അപേക്ഷകന് പുതിയവിവരങ്ങള്‍ ഇമെയില്‍, എസ്എംഎസ് വഴി ലഭിക്കുന്നതായിരിക്കും.

ഭൗതികാവശിഷ്ടം നാട്ടിലെത്തിയ ശേഷമോ, എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യകക്കതമായി രേഖപ്പെടുത്തപ്പെട്ട ശേഷമോ മാത്രമേ അപേക്ഷയിന്മേലുള്ള നടപടിക്രമങ്ങള്‍ അവസാനിക്കുകയുള്ളൂ. ഈ സംവിധാനം കുടിയേറ്റക്കാര്‍ക്കു വേണ്ടിയുള്ള പ്രവാസി തൊഴിലാളി വിഭവ കേന്ദ്രവുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്.

വെബ്‌സൈറ്റ് വഴി വിവരങ്ങള്‍ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് 1800113090 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിഭവ കേന്ദ്രവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാവുന്നതാണ്. പ്രവാസി തൊഴില്‍ വിഭവ കേന്ദ്രത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, കന്നഡ, മലയാളം, പഞ്ചാബി, തമിഴ്, തെലുങ്ക്, മറാത്തി, ഒറിയ, ഗുജറാത്തി എന്നീ 11 ഭാഷകളില്‍ വിവരശേഖരണത്തിനുള്ള സംവിധാനമുണ്ട്.

മലേഷ്യ, ജോര്‍ദാന്‍, യുഎഇ, യമന്‍, ലബനണ്‍,ഖത്തര്‍, ഒമാന്‍, കുവൈറ്റ്,ഇറാഖ്, ബഹറൈന്‍, സൗദി അറേബ്യ, അഫ്ഗാനിസക്കഥാന്‍, ഇന്തോനേഷ്യ, ലിബിയ, സുഡാന്‍, സിറിയ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ മരണപ്പെടുന്നവരുടെ ഭൗതികാവശിഷ്ടം എത്തിക്കുന്നതിനുള്ള അപേക്ഷ മാത്രമേ ഈ സംവിധാനത്തില്‍ സ്വീകരിക്കുകയുള്ളൂ.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.