Latest News

ഗസയിലെ സംഘര്‍ഷഭൂമിയില്‍ ഉമറിനും ഹിബയ്ക്കും മാംഗല്യം

ഗസാ സിറ്റി: ആക്രമണങ്ങളും മരണങ്ങളും വിലാപങ്ങളും മാത്രമായിരുന്ന ഗസയിലെ അഭയാര്‍ഥി ക്യാംപിന് ആഹ്ലാദ നിമിഷങ്ങള്‍ സമ്മാനിച്ച് 23കാരി ഹിബാ ഫയാദിന്റെയും 30കാരന്‍ ഉമര്‍ അബു നമറിന്റെയും മംഗല്ല്യം.

കൈകൊട്ടിപ്പാട്ടുകൊണ്ട് മുഖരിതവും ബഹുവര്‍ണ ബലൂണുകള്‍ കൊണ്ട് അലംകൃതവുമായിരുന്നു ഗസയിലെ അഭയാര്‍ഥി ക്യാംപായ യു.എന്‍. സ്‌കൂള്‍. കഴിഞ്ഞ ദിവസം ഇസ്രായേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്നതിന്റെ അവസാന മണിക്കൂറിലാണ് ഹിബ-ഉമര്‍ വിവാഹത്തിന് ഗസാസിറ്റിയിലെ ഷാത്തി അഭയാര്‍ഥി ക്യാംപ് സാക്ഷിയായത്. എല്ലാ കാര്യവും തനിച്ചാണ് ആസൂത്രണം ചെയ്തത്. പാട്ടുകാരികളെയും അതിഥികളെയും ക്ഷണിച്ചതും വിവാഹവസ്ത്രവും പൂച്ചെണ്ടും വാങ്ങിയതുമെല്ലാം ഹിബ മുന്‍കൈ എടുത്താണ്.

വടക്കന്‍ ഗസയിലെ ബയ്ത് ലഹിയയിലാണ് ഹിബയുടെ വീട്. ഇവിടെ അടുത്തമാസമായിരുന്നു ഹിബയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇസ്രായേല്‍ ആക്രമണം ഇവരുടെ പദ്ധതികള്‍ മുഴുവന്‍ തകര്‍ത്തു.

ഹിബയുടെ വിവാഹത്തിനായി ഒരുക്കിയ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഷെല്ലാക്രമണത്തില്‍ എരിഞ്ഞമര്‍ന്നു. 2006ല്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരിക്കേറ്റ ഹിബയുടെ മാതാവ് നാബില വീല്‍ ചെയറിലിരുന്ന് മകളുടെ വിവാഹത്തിനു സാക്ഷിയായി.

ഒമ്പതുവയസ്സുകാരനായ സഹോദരനെയാണ് 2006ലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹിബയ്ക്കു നഷ്ടമായത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം യു.എ.ഇലേക്കു പറക്കാനൊരുങ്ങുകയാണ് ഹിബ.

Keywords: Gaza, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.