Latest News

ടി.പി വധക്കേസ് പ്രതി ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

ബാംഗ്ലൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 52-ാം പ്രതിയായ മുഹമ്മദ് സഹീറിനെ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ജെറ്റ് എയര്‍വെയ്‌സില്‍ വിദേശത്ത് നിന്നെത്തിയ സഹീറിനെ എമിഗ്രേഷന്‍ അധികൃതരുടെ സഹായത്തോടെയാണ് ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി: കെ.വി.സന്തോഷിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 18-ാം പ്രതിയായ വായപ്പടച്ചി റഫീഖിനെ സഹായിച്ചുവെന്നതാണ് സഹീറിനെതിരായ കുറ്റം. കോടതിയില്‍ നിന്ന് ജാമ്യമെടുത്ത ശേഷം ഹാജരാകാതെ വിദേശത്തേക്ക് മുങ്ങിയ ഇയാള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ക്കുവേണ്ടി പോലീസ് വിമാനത്താവളങ്ങളില്‍ ഫോട്ടോ പതിച്ച നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

Keywords:Banglore, TP Murder case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.