വെഞ്ഞാറമൂട് പോലീസ് അറസ്റ്റുചെയ്ത രണ്ടുപേരെയും തിങ്കളാഴ്ചയാണ് കോടതി റിമാന്‍ഡ് ചെയ്തത്. പിരപ്പന്‍കോട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ആരോപിച്ചിട്ടുള്ളത്.
രവീന്ദ്രന്റെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ബിന്ധ്യയ്ക്കും റുക്‌സാനയ്ക്കും എതിരെ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. ''സജികുമാറിനെ പറ്റി ഞാനൊന്നും പറഞ്ഞിട്ടില്ല. ആരോ എന്തോ പറഞ്ഞതിന്റെ ഉത്തരവാദിത്വം എന്നില്‍ എത്തി നില്‍ക്കുകയാണ്. ഇത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്''- രവീന്ദ്രന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
ബിന്ധ്യയും റുക്‌സാനയും ജൂലായ് 7 ന് സജികുമാറിന്റെ ഫോണിലേക്ക് വിളിച്ച് മൂന്നു കോടി ആവശ്യപ്പൈട്ടന്നാണ് കേസ്. ലൈംഗികരംഗങ്ങള്‍ ചിത്രീകരിച്ച സി.ഡിയുണ്ടെന്ന് പറഞ്ഞാണ് പണം ചോദിച്ചത്. പണം നല്‍കാത്തിനെ തുടര്‍ന്ന് രവീന്ദ്രനും സജിക്കുമെതിരെ യുവതികള്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ക്കെതിരെ സജി പാലാരിവട്ടം പോലീസിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതികളെ 10 ന് പോലീസ് കസ്റ്റഡിയിലെടുത്തു. 13 നാണ് രവീന്ദ്രനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
സജികുമാര്‍ വയ്യേറ്റ് പുതുതായി തുടങ്ങിയ സ്റ്റീല്‍ ഇന്‍ഡ്യ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിന് രവീന്ദ്രന്‍ കുടുംബസമേതം പോയിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ ശേഷം കുടുംബാംഗങ്ങളേയും കൂട്ടി തിരികെ വീട്ടിലേക്ക് പോയെന്നും തുടര്‍ന്ന് നാലു മണിയോടെ കടയിലേക്ക് തിരിച്ചു പോയതായും രവീന്ദ്രന്റെ സഹോദരന്‍ മഹേന്ദ്രന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
സജികുമാറുമായി സംസാരിച്ചശേഷം അഞ്ചരയോടെ കടയില്‍ നിന്നുപോയ രവീന്ദ്രനെ എട്ടു മണിയോടെ ഗോഡൗണിന് പിന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സജികുമാറുമായി രവീന്ദ്രന്‍ മരിക്കുന്ന ദിവസം വൈകീട്ട് സംസാരിക്കുന്നത് കണ്ടതായി കടയിലെ ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Keywords:Thiruvananthapuram, Court, Black Male Case, Police, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment