ഉദുമ: ഉദുമ മാങ്ങാട്ടെ സിപിഐ എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജില്ലാ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഐഎന്‍ടിയുസി ഉദുമ മണ്ഡലം പ്രസിഡന്റ് മജീദ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു കടവങ്ങാനം എന്നിവര്‍ക്കെതിരെയാണ് ജില്ലാ അഡ്‌ഹോക് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2013 സെപ്തംബര്‍ 16ന് തിരുവോണ നാളിലാണ് ബാര ഗവ. എല്‍പി സ്‌കൂളിനു സമീപത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബാലകൃഷ്ണനെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. കേസിലെ മറ്റ് പ്രതികളായ ആര്യനടുക്കം കോളനിയിലെ കുട്ടാപ്പി എന്ന പ്രജിത്, ശ്യാംമോഹനന്‍, രഞ്ജിത്ത്, ദിദേശന്‍, ശ്രീജയന്‍ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
എന്നാല്‍ കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ മജീദിനെയും ഷിബുവിനെയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് കഴിഞ്ഞിട്ടില്ല. കേസിന്റെ വിചാരണ ആരംഭിച്ച സാഹചര്യത്തില്‍ പ്രതികളെയെല്ലാം പിടിക്കാത്തതിനാലാണ് കോടതിതന്നെ ഇടപെട്ട് വാറണ്ട് പുറപ്പെടുവിച്ചത്

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment