Latest News

ബൈക്കുകള്‍ കൂട്ടിയിടിച്ചു വീണ രണ്ടു യുവാക്കള്‍ ബസ് കയറി മരിച്ചു

ഫറോക്ക് : ദേശീയപാതയില്‍ കുണ്ടായിത്തോട് അങ്ങാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു റോഡില്‍ വീണ രണ്ടു യുവാക്കള്‍ ബസിനടിയില്‍പ്പെട്ടു മരിച്ചു. കൊളത്തറ പള്ളിപ്പറമ്പ് തരിപ്പറമ്പില്‍ കമറുദ്ദീന്റെ മകന്‍ ജാസിം (22), റഹിമാന്‍ബസാര്‍ മീന്‍പൊയില്‍പാടം മുഹമ്മദ് സാലിഹിന്റെ മകന്‍ അലി സുല്‍ത്താന്‍ (24) എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ മറ്റൊരു ബൈക്ക് യാത്രക്കാരന്‍ മലപ്പുറം പുകയൂര്‍ കൊളങ്ങര ചേളത്തുപറമ്പ് ദീപുവിനെ (28) ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുണ്ടായിത്തോട് മനോജ് പാക്കേജിങ്ങിനു സമീപം ഞായറാഴ്ച വൈകിട്ട് 6.45നാണ് അപകടം.

ബൈക്കുകളുടെ ഹാന്‍ഡില്‍ തമ്മിലിടിച്ചു റോഡിലേക്കു വീണ യുവാക്കള്‍ പരപ്പനങ്ങാടി-കോഴിക്കോട് റൂട്ടിലോടുന്ന നിര്‍മാല്യം ബസിനടിയില്‍ പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാഴയൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുംവഴിയാണ് സുഹൃത്തുക്കളായ ജാസിമും അലി സുല്‍ത്താനും അപകടത്തില്‍ പെട്ടത്. സെറീനയാണ് ജാസിമിന്റെ ഉമ്മ. സഹോദരങ്ങള്‍: ജെയ്‌സല്‍, ജാബിര്‍, ഫയാസ്, ജംഷീര്‍, നിതാഷ. ആയിഷയാണ് അലി സുല്‍ത്താന്റെ ഉമ്മ. സഹോദരി: ഫസീല.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.