Latest News

അമീര്‍ഖാന്റെ സിനിമ തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നഗ്നതയും അശ്ളീലതയും പ്രചരിപ്പിക്കുന്നു എന്ന ആരോപിച്ച് ആമിര്‍ ഖാന്റെ പികെ എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നിങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ കാണണ്ട. അല്ലാതെ അതില്‍ മതവികാരത്തെ കൊണ്ടുവരരുത് എന്ന് കോടതി ഹര്‍ജിക്കാരനോട് പറഞ്ഞു. കൂടാതെ ഇവയൊക്കെ വിനോദത്തിന്റെയും കലയുടെയും ഗണത്തില്‍ പെടുന്നതാണെന്നും അത് അങ്ങനെ തന്നെ നിന്നോട്ടെയെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയാണ് കേസ് പരിഗണിച്ചത്.

ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് ആണ് ഹര്‍ജി ഫയല്‍ ചെയ്തത്. ചിത്രത്തിന്റെ റിലീസിങ് തടയുന്നത് സിനിമാ നിര്‍മാതാക്കളുടെ ഭരണഘടനാ അവകാശത്തെയാണ് ഹനിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ആമിര്‍ ഖാനെയും സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയെയും കേന്ദ്രത്തെയും ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തെയുമാണ് ഹര്‍ജിക്കാരന്‍ എതിര്‍ കക്ഷികളാക്കിയത്.

ഇത്തരം കാര്യങ്ങളില്‍ വികാരങ്ങള്‍ക്ക് അടിമപ്പെടരുത്. ഇന്റര്‍നെറ്റ് യുഗത്തില്‍ എന്താണ് ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്. ഇന്നത്തെ യുവത്വം മിടുക്കരാണെന്നും ആര്‍.എം. ലോധ അഭിപ്രായപ്പെട്ടു.

Keywords: Delhi, Court, Ameer Khan, Movie, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.