Latest News

നടന്‍ മുകേഷും സരിതയും കുടുംബകോടതിയില്‍ ഹാജരായി

കൊച്ചി: താര ദമ്പതികളായിരുന്ന നടന്‍ മുകേഷും സരിതയും വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് ഏറണാകുളത്തെ കുടുംബകോടതിയില്‍ ഹാജരായി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇരുവരും കോടതിയിലെത്തിയത്. സരിതയ്‌ക്കൊപ്പം മക്കളും ഉണ്ടായിരുന്നു.

മുകേഷ് പുനര്‍ വിവാഹം കഴിച്ചതിനെ ചോദ്യം ചെയ്ത് സരിത കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നേരത്തെയുള്ള വിവാഹമോചന നടപടി പൂര്‍ത്തിയാകും മുന്‍പാണ് പുനര്‍ വിവാഹം നടത്തിയതെന്നായിരുന്നു പരാതി.

സ്വത്തിന്റെ കാര്യത്തിലുള്‍പ്പെടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടി ധാരണയിലെത്തിയാലേ വിവാഹ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകൂ. കേസ് അടുത്തമാസം 18 ന് പരിഗണിക്കും.


Keywords:Kochi, Mukesh, Saritha, Court, Case, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.